വാഷിങ്ങ്ടണ്‍: ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബുദ്ധന്റെ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പിന് വലിക്കാന്‍ ഐക്കണ്‍ ഷൂ കമ്പനി തീരുമാനിച്ചു. പ്രതിഷേധം കാരണമാണ് ഷൂ പിന്‍വലിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബുദ്ധന്റ ചിത്രങ്ങള്‍ പതിപ്പിച്ച ഷൂ പുറത്തിറക്കിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്.കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ബുദ്ധന്റെ ചിത്രങ്ങളടങ്ങിയ ഷൂവാണ് പുറത്തിറക്കിയിരുന്നത്.ഇന്റര്‍ നാഷണല്‍ ക്യാംപെയ്ന് ഫോര്‍ ടിബറ്റിന്റ വക്താവ് ബുച്ചുങ്ങ് സെറിങ്,ടിബറ്റന്‍ പാര്‍ലമെന്റിലെ നോര്‍ത്ത് അമേരിക്കന്‍ അംഗം താഷി നാംഗ്യാല്‍ എന്നിവര്‍ ഐക്കണ്‍ കമ്പനിക്കെതിരെ രംഗത്തു വന്നിരുന്നു.കൂടാതെ ടിബറ്റിലെയും ബൂട്ടാനിലെയും വിശ്വാസികളും വലിയ എരിര്പ്പ് ഉയര്‍ത്തിയിരുന്നു.അതേസമയം ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാക്കിയതില്‍ ഖേദിക്കുന്നതായും ബുദ്ധനെ ഇത്തരത്തില്‍ അപമാനപ്പെടുത്തിയതില് ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ പറഞ്ഞു.കാലിഫോര്‍ണിയായില്‍ 1999 ലാണ് ഐക്കണ്‍ കമ്പനി സ്ഥാപിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: