ഇത് മൂന്നാം തവണയാണ് ലണ്ടന്‍ നഗരം ഒളിംപിക്സിന് വേദിയാകുന്നത്. ലണ്ടനിലെ ഒളിംപിക്സ് വേദികളില്‍ പ്രകാശ ശബ്ദ വിന്യാസങ്ങള്കൊണ്ട് ഇവര്‍ മൂടാന്‍ ശ്രമിക്കുന്നത് മാനവികതയെ ഞെട്ടിക്കുന്ന എക്കാലത്തേയും വലിയ ക്രൂരതകളാണ്. പൗരാണിക കായിക മാമാങ്കമായിരുന്ന ഒളിംപിക്സിന്റെ നിരോധനത്തിലൂടെ തകര്‍ക്കപ്പെട്ട ഗ്രീക്കിന്റെ ഭൂതകാലമാണ് ഇവര്‍ മറച്ചുപിടിക്കുന്നത്.
ബി.സി 776 മുതല്‍ ഇ.ഡി 396 വരെ ഏകദേശം ആയിരം വര്‍ഷം തുടര്‍ച്ചയായി 293 ഒളിംപിക്സുകള്‍ക്ക് വേദിയായിരുന്നു ഗ്രീക്ക്. ഈ കാലഘട്ടം ഗ്രീക്കിന്റെ സുവര്‍ണ്ണ കാലഘട്ടമായി അറിയപ്പെടുന്നു. പൗരാണിക ഒളിംപിക്സ് വെറും ഒരു കായിക ക്ഷമതാ മത്സരമല്ലായിരുന്നു. ലണ്ടന്‍ ഒളിംപിക്സ് പോലെ, എണ്‍പതിനായിരത്തിലധികം കോടി രൂപമുടക്കി നിര്‍മ്മിച്ച ഒരു ഉല്പന്നവുമായിരുന്നില്ല, പൗരാണിക ഒളിംപിക്സ്. മറിച്ച,് കല, സാഹിത്യം, സംഗീതം, തത്ത്വചിന്ത എന്നിവയുടെ മാറ്റുരയ്ക്കലും ഒളിംപിക്സിനോടൊപ്പം നടന്നിരുന്നു. ഹെര്‍ക്കുലീസും അലക്സാണ്ടറും ആരാധിച്ചിരുന്ന സീയൂസ് ദേവന്റെ അനുഗ്രഹം തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ സന്നിധിയില്‍ നടന്ന ഒളിംപിക്സ്. സീയൂസ് ഗ്രീക്കിലെ ദേവന്മാരുടെ ദേവനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹീരയും പന്ത്രണ്ടുമക്കളുമടങ്ങുന്നതാണ് പൗരാണിക ഗ്രീക്ക് ദേവതാ സങ്കല്‍പ്പം. അവര്‍ യൂറോപ്പിലെതന്നെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിരകളിലൊന്നായ ഗ്രീക്കിലെ ഒളിംപസില്‍ വസിക്കുന്നു എന്നാണ് ഗ്രീക്ക് ജനത വിശ്വസിച്ചിരുന്നത്. ഒളിംപസ് അവര്‍ക്ക് ദൈവീകമായ പ്രചോദനത്തിന്റെ വറ്റാത്ത സ്രോതസ്സായിരുന്നു. അതുകൊണ്ടുതന്നെ കായിക മാമാങ്കത്തിന് ഒളിംപിക്സ് എന്ന പേരിട്ടു.
സീയൂസിന്റെ ഭാര്യ ഹീര, ഒളിംപസിലെ രാഞ്ജിയാണെന്നാണ് സങ്കല്‍പ്പം. ഭാരതത്തിലെ പോലെ അഗ്നി ഗ്രീക്കുകാര്‍ക്കും ദേവനാണ്. ഗ്രീക്കിലെ അഗ്നിയുടെ ദേവന് പ്രൊമത്യൂസ്. പ്രൊമത്യൂസില് നിന്ന് അനുമതിവാങ്ങി ഹീരാദേവിയുടെ മുന്നില്‍ വിളക്കു തെളിയിക്കുന്നതോടുകൂടിയാണ് പൗരാണിക ഒളിംപിക്സ് ആരംഭിച്ചിരുന്നത്. പൂര്‍ണ്ണമായും പൗരാണിക മത ആരാധനയുടെ ഭാഗമായിരുന്ന ഒളിംപിക്സ് ഗ്രീക്ക് ജനാധിപത്യത്തിന്റെ അടിത്തറയായിരുന്നു.
ഒളിംപിക്സിനൊപ്പം തത്ത്വചിന്ത, സാഹിത്യം, വാസ്തുശില്പകല, ഗണിതം എന്നിവയിലൂന്നി ഗ്രീക്ക് നാഗരികത വളരുകയായിരുന്നു. പരിപൂര്‍ണ്ണമായും ഈശ്വരനുവേണ്ടി സ്വന്തം പ്രയ്ത്നത്തെ സമര്‍പ്പിക്കുകയായിരുന്നു കായിക താരങ്ങള്‍. നഗ്നരായാണ് അവര്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. സ്ത്രീകള്‍ക്ക് മത്സര വേദിയില്‍ പ്രവേശനം നല്‍കിയിരുന്നില്ല. വിജയികള്‍ മെഡലും കിരീടവും സ്വന്തം സ്ഥലത്തെത്തി ആഘോഷപൂര്‍വ്വം അതാത് ഇടങ്ങളിലെ ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ കാലഘട്ടത്തില്‍ ഗ്രീക്കിലെങ്ങും നിരവധി മഹാക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. മണ്ണും കട്ടയും കൊണ്ട് നിര്‍മ്മിച്ചിരുന്ന ചെറുക്ഷേത്രങ്ങള്‍ ബി.സി 9-ാം നൂറ്റാണ്ടിനും ബി.സി 4-ാം നൂറ്റാണ്ടിനുമിടയില്‍ നിരവധി മഹാക്ഷേത്ര സമുച്ചയങ്ങളായി ഉയര്‍ന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്സിനുവേണ്ടി ദീപശിഖ കൊണ്ടുവന്നത് ബി.സി 600 ല്‍ പണിത ഒളിംപിയയിലെ ഹീരാക്ഷേത്രത്തില് നിന്നാണ്. 1928ലാണ് പൗരാണിക ഒളിംപിക്സിനെ ആധുനിക ഒളിംപിക്സുമായി ബന്ധപ്പെടുത്താന്‍ വേദിയില്‍ ആദ്യമായി ഒളിംപിക്സ് ദീപം തെളിയിച്ചത്. ഗ്രീക്ക് ദേവതകള്‍ ഉണരുമോ എന്ന് ക്രൈസ്തവ സഭകള്‍ ഭയപ്പെട്ട് അക്കാലത്ത് എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും, 1936 മുതല്‍ പൗരാണിക ഗ്രീക്കിലെ ഹീരാക്ഷേത്രത്തില് നിന്ന് ഒളിംപിക്സ് ദീപം വേദിയിലെത്തിക്കുന്ന ചടങ്ങ് ആരംഭിച്ചു.
ഒളിംപിക്സിന് വേദിയായിരുന്ന സീയൂസ് ക്ഷേത്ര സമുച്ചയം പുനര്‍നിര്‍മ്മിച്ചത് ബി.സി 460 ലാണ്. അലക്സാണ്ടര്‍ ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ പിതാവ് ഫിലിപ്പും സീയൂസ് ക്ഷേത്രത്തിലെ ആരാധകരായിരുന്നു. ഈ ക്ഷേത്രം പൗരാണിക ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിലൊന്നായിരുന്നു. സ്വര്‍ണ്ണവും ആനകൊമ്പുംകൊണ്ട് നിര്‍മ്മിച്ച 13 മീറ്റര്‍ പൊക്കമുള്ള ഇരിക്കുന്ന സീയൂസ് ദേവന് ആയിരുന്നു ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഒളിംപിക്സില്‍ ബലിഷ്ഠ കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന താരപരിവേഷവും, അവര്‍ ക്ഷേത്രത്തോടൊപ്പം വളര്‍ന്നതും അവരുടെ ക്ഷേത്ര വിശ്വാസവും ക്ഷേത്രങ്ങള്‍ക്ക് ആദരവും ശക്തിയും പകര്‍ന്നു. അത് മൊത്തം ഗ്രീക്കിന്റെ ശക്തിയും ഓജസ്സുമായിരുന്നു. ഏഷ്യാമൈനര്‍, സിറിയ തുടങ്ങി കിഴക്കന്‍ ആഫ്രിക്കവരെ വളര്‍ന്ന റോമാ സാമ്രാജ്യത്തിന്റെ തുടക്കത്തിലെ ആരാധാന മൂര്‍ത്തിയായിരുന്നു സീയൂസ്. ഇ.ഡി 393 ല്‍ റോമന്‍ ചക്രവര്‍ത്തി തിയോഡിയസ് ഒളിംപിക്സ് നിരോധിച്ചതോടെ ക്ഷേത്ര മതങ്ങളുടെ ശക്തി നഷ്ടപ്പെട്ടു തുടങ്ങി. തിയോഡിസ് രണ്ടാമന് നാല്പതിനായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുമായിരുന്ന ഒളിംപിയായിലെ സ്റ്റേഡിയം നശിപ്പിച്ചു. ഇ.ഡി. 391 ഫെബ്രുവരി 21 ന് ക്ഷേത്രങ്ങള്‍ അടച്ചുകൊണ്ട് ഉത്തരവായി. ക്ഷേത്രങ്ങളില്‍ പോകുന്നത് നിയമവിരുദ്ധമായി. തുടര്‍ന്ന് പൗരാണിക മത ആരാധന നടത്തുന്നവരെ വധശിക്ഷയ്ക്ക് വിധിച്ചു. 320 നും 330 നും ഇടയില്‍, തിയോഡിസ് ഒന്നാമന്റെ മതംമാറിയ അമ്മ ഹെലനിലൂടെയാണ് ഈ മാറ്റം ശക്തിപ്പെട്ടത്. അവരാണ് ജെറുസലേം തീര്‍ത്ഥാടനം ആരംഭിച്ചത്. ജെറുസലേം ക്ഷേത്രങ്ങള്തകര്ക്കാന് ഉത്തരവുകള്‍ നല്കിയതും ഹെലനാണെന്ന് വിശ്വസിക്കുന്നു.
ഇ.ഡി. 326 ല്‍ ക്രൈസ്തവേതര സര്‍ക്കാര്‍ സൈനിക ഉദ്യോഗസ്ഥരെ പിരിച്ചുവിടുവാന്‍ ഹെലന് സമ്മര്‍ദ്ദം ചെലുത്തി. ഇ.ഡി. 448 ല്‍ ക്രൈസ്തവേതര പുസ്തകങ്ങള്‍ കണ്ടെടുത്ത് നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്ങനെ, പൗരാണിക മതത്തിന്റെ ഹൃദയവും തലച്ചോറുമായി പ്രവര്‍ത്തിച്ചതിനാലാണ് എ.ഡി. 393 ല്‍ റോമന്‍ ചക്രവര്‍ത്തി തിയോഡി സിയൂസ് ഒളിംപിക്സ് നിരോധിച്ചത്. അഞ്ചു ദിവസം നടന്നിരുന്ന ഒളിംപിക്സിന്റെ ആദ്യ ദിവസം സിയൂസിനെ ആരാധിക്കുന്ന ചടങ്ങായിരുന്നു. ബലി, നൃത്തം, സംഗീതം, പ്രഭാഷണം എന്നിവയുടെ സമ്മിശ്രരൂപമായിരുന്നു ക്ഷേത്രാരാധന. അതുകൊണ്ടു തന്നെ ക്രിസ്തുവിനുശേഷം നാല് നൂറ്റാണ്ട് പൗരാണിക ഒളിംപിക്സ് നടന്നിരുന്നെങ്കിലും മത ചടങ്ങായതിനാല്‍ ക്രിസ്ത്യാനികള്‍ ഒളിംപിക്സില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട്, 1896 ലാണ് ക്രൈസ്തവര്‍ ആദ്യമായി ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. ഇപ്പോള്‍ ബ്രിട്ടന് അവകാശപ്പെടുന്ന ഒളിംപിക്സ് സംസ്ക്കാരത്തിന്റെ നേര് അവകാശി ഗ്രീക്കിലെ പൗരാണിക മതക്കാരായിരുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
ആധുനിക ഒളിംപിക്സ് ഉദയം ചെയ്തത് ഗ്രീക്കിന് ഒട്ടോമാന്‍ മുസ്ലീം സാമ്രാജ്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ്. സ്വന്തം പത്രത്തിലൂടെ, ജമിഴീശേെ ടീൗേ്െ എന്ന പത്രവര്‍ത്തകനായ ഗ്രീക്ക് കവി 1856 ല്‍ പൗരാണിക ഗ്രീക്കിന്റെ മതവും ആചാരവും സംസ്ക്കാരവും പുനരുജ്ജീവിപ്പിക്കാന്‍ ഒളിംപിക്സിനെ തിരികെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഈ ശ്രമങ്ങള്‍ പൗരാണിക ഗ്രീക്കിലെ ദൈവങ്ങളെ അന്വേഷിച്ച് ഗ്രീക്കിലെ ബുദ്ധിജീവികള്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടാക്കി. ഗ്രീക്ക് സുവര്‍ണ്ണകാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ക്രൈസ്തവ യൂറോപ്പിനാകെ ഭീഷണിയുയര്‍ത്തി. ഗ്രീക്കിലെ പൗരാണിക മതം, ക്ഷേത്രങ്ങള്‍, വായനശാലകള്‍ (തകര്‍ക്കപ്പെട്ട അലക്സാണ്ട്രിയായിലെ വായനശാലയില്‍ മാത്രം സാഹിത്യം, ചരിത്രം, തത്ത്വശാസ്ത്രം, കല എന്നിവയുമായി ബന്ധപ്പെട്ട് ഏഴു ലക്ഷം പുസതകങ്ങള്‍ ഉണ്ടായിരുന്നു) എന്നിവയെ തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും 1600 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്സിലൂടെ പൗരാണിക ഗ്രീക്ക് ദേവന്മാര് വേദിയില്‍ ഉണര്‍ന്ന് എഴുന്നേല്‍ക്കുമോ എന്ന് ക്രൈസ്തവ സാമ്രാജ്യം ഭയപ്പെട്ടു. അതായിരുന്നു ആധുനിക മതേതര ഒളിംപിക്സിന്റെ ഒരു പ്രേരണ. ഗ്രീക്ക് ദേവത സാന്നിദ്ധ്യമുള്ള ഒളിംപിയയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സെക്കുലര്‍ പരിവേഷവുമായി ഒളിംപിക്സിനെ കൊണ്ടുപോയതിനുള്ള ഒരു കാരണവും ഇതാണ്.
ഗ്രീക്കിലെ പൗരാണിക മതവിശ്വാസികളുടെ ചെറിയൊരു സംഘം 1997 ല്‍ ആരംഭിച്ച ഗ്രീക്ക് മതപുനര്‍ നിര്‍മ്മാണ പ്രക്രിയ ശക്തി പ്രാപിച്ചു. ടൗുൃലാല ഇീൗിരശഹ ീള ഋവ്ശസീശ (ഥടഋഋ) എന്ന സംഘടന ഗ്രീക്ക് പൗരാണിക മതത്തെ പുനരുജ്ജീവിപ്പിക്കാന്‍ വലിയ പരിശ്രമങ്ങള്‍ നടത്തുന്നു. ആയിരം വര്‍ഷത്തെ ക്രിസ്ത്യന്‍ റോമന്‍ ഭരണവും 368 വര്‍ഷത്തെ മുസ്ലീം ഭരണവും ചവച്ചുതുപ്പിയ ഗ്രീക്ക്, ഇന്ന് കടുത്ത അരാജകത്ത്വത്തിലാണ്. ഗ്രീക്ക് ഇന്ന് ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണ വ്യവസ്ഥിതികളില്‍ ഒന്നായിക്കഴിഞ്ഞു. അതിനെതിരെ രണ്ടായിരത്തോളം വരുന്ന സാംസ്ക്കാരിക/ബുദ്ധിജീവികളും, ഒരു ലക്ഷത്തോളം അനുഭാവികളുമായി ഗ്രീക്ക് ഭരണ വ്യവസ്ഥിതി തന്നെ മാറ്റാനുള്ള പ്രവര്‍ത്തങ്ങള്‍ ഥടടഋ ആരംഭിച്ചുകഴിഞ്ഞു. ഇന്നത്തെ ഗ്രീക്ക് ഭരണകൂടം അര്ദ്ധമത ഭരണകൂടമാണ്. 98 ശതമാനം ജനങ്ങളും ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ അംഗങ്ങളാണ്. പൊതുജീവിതം പള്ളികളില്‍ക്കൂടി മാത്രമേ നടക്കൂ. ഈ പള്ളി എല്ലാ സര്‍ക്കാര്‍ നികുതികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു. പള്ളി പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുന്നു. പള്ളി സര്‍ക്കാര്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. 1938 ലെ മത നിയമമനുസരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. ക്രൈസ്തവേതര മതങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കണമെങ്കില്‍ ഗ്രീക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പെര്‍മിറ്റ് വാങ്ങണം. കൂടാതെ, അതാതു പ്രാദേശിക ബിഷപ്പിന്റെ അനുമതിയുമുണ്ടായിരിക്കണം. ഇത് ലംഘിക്കുന്നവര്‍ ക്രിമിനല്‍ നടപടി പ്രകാരം തടവുശിക്ഷയ്ക്കു വിധേയരാകും. ഈ കര്‍ശന നിയമങ്ങള്‍ക്കിടയിലാണ് പൗരാണിക മതക്കാരുടെ പുനര്‍ നിര്‍മ്മാണ പദ്ധതി. പൗരാണിക മതത്തെ മതമായി അംഗീകരിപ്പിക്കാനും പൗരാണിക ക്ഷേത്രങ്ങളില്‍ ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിയമയുദ്ധത്തിലാണ് ഥടടഋ. അടുത്ത അഞ്ഞൂറ് വര്‍ഷത്തിനുള്ളില്‍ ഗ്രീക്ക് പൗരാണിക മതത്തെ പുനരുജ്ജീവിപ്പിക്കും എന്നാണ് ഥടടഋ അവകാശപ്പെടുന്നത്.
ഗ്രീക്ക് സംസ്ക്കാരിക വകുപ്പിന്റെ ആവശ്യപ്രകാരം ബി.സി 4-ാം നൂറ്റാണ്ടില്‍ പണിത ഏഥന്‍സിലെ തകര്‍ക്കപ്പെട്ട പാര്‍ത്തിയോണ്‍ ക്ഷേത്രത്തിന്റെ ഇളക്കികൊണ്ടുപോയ തൂണുകളിലൊന്നിന്റെ ഒരു ഭാഗം ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് ഗ്രീക്കിന് ലോണായി തിരിച്ചു നല്കാമെന്നുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉറപ്പ് ഒളിംപിക്സിനു തൊട്ടുമുന്‍പ് ജൂലൈ 26 ന് ഗ്രീക്കിലെ പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഈ പാര്ത്തിയോണില് ഗ്രീക്ക് ദേവതയായ എഥീനയുടെ 42 അടി ഉയരമുള്ള വിഗ്രഹമാണുണ്ടായിരുന്നത്. ഇതാണ് ക്രൈസ്തവ ഭരണാധികാരികള്‍ തകര്‍ത്തെറിഞ്ഞത്. അത് വീണ്ടെടുക്കണമെന്നുള്ള ഗ്രീക്ക് ജനതയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് പത്രങ്ങളില്‍ കണ്ടത്.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: