മനസ്സിനെ സ്വാധീനിക്കുന്ന അഞ്ചുഘടകങ്ങളുണ്ട്. അവയാണ് സ്ഥലം, സമയം, ആഹാരം, പൂര്‍വ്വവാസനകള്‍, സാഹചര്യങ്ങള്‍.
നിങ്ങള്‍ ഏത് സ്ഥലത്തായാലും ശരി, ആ സ്ഥലം നിങ്ങളുടെ മനസ്സില്‍ വ്യത്യസ്തമായ ഒരു സ്വാധീനമുണ്ടാക്കും. നിങ്ങളുടെ വീട്ടില്‍ തന്നെ, ഓരോ മുറിയിലും പോകുമ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് നിങ്ങള്‍ക്കുണ്ടാകുക. ഗാനവും ജപവും ധ്യാവുമുണ്ടായ സ്ഥലം മനസ്സിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സ്വാധീനിക്കുക. നിങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥലം ഇഷ്ടമാണെന്നിരിക്കട്ടെ, അല്പസമയം കഴിഞ്ഞ് നിങ്ങള്‍ക്ക് അതേ അനുഭവം ഉണ്ടാകണമെന്നില്ല. സമയവും ഒരു ഘടകമാണ്. ദിവസത്തിലെയും, വര്‍ഷത്തിലെയും വ്യത്യസ്ത സമയങ്ങള്‍ മനസ്സിനെ വ്യത്യസ്ത തരത്തിലാണ് സ്വാധീനിക്കുക. നിങ്ങള്‍ക്ക് കഴിയ്ക്കുന്ന വിധത്തിലുള്ള ആഹാരം നിങ്ങളെ ദിവസങ്ങളോളം സ്വാധീനിക്കുന്നു.
പൂര്‍വ്വ വാസനകള്‍ – കര്‍മ്മങ്ങള്‍ – മനസ്സിനെ മറ്റൊരു തരത്തില്‍ സ്വാധീനിക്കും. ജാഗ്രത, ജ്ഞാനം, ധ്യാനം എന്നിവയെല്ലാം പൂര്വവാസനകളെ മായ്ക്കാന്‍ സഹായിക്കുന്നു.
സാഹചര്യങ്ങള്‍, നിങ്ങള്‍ അടുത്തിടപഴകുന്ന, ബന്ധപ്പെടുന്ന സംഭവങ്ങള്‍ എന്നിവയും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നു. ചിലരോടൊപ്പമുള്ളപ്പോള് നിങ്ങളുടെ മനസ്സ് ഒരു വിധത്തിലാണ് പെരുമാറുക. മറ്റ് ചിലരോടൊപ്പമാകുമ്പോള് അത് വേറൊരു തരത്തിലും പെരുമാറും.
അതിനെപ്പറ്റി ഭ്രാന്തുപിടിക്കേണ്ട ആവശ്യമില്ല. ആ ഘടകങ്ങളെക്കുറിച്ച് അറിഞ്ഞാല്‍ മതി.
ഈ അഞ്ചുഘടകങ്ങള്‍ ജീവിതത്തെയും മനസ്സിനെയും സ്വാധീനിക്കുമെങ്കിലും ആത്മാവ് എത്രയോ കൂടുതല്‍ ശക്തമാണെന്നറിയൂ. ജ്ഞാനത്തില്‍ വളരുന്തോറും, നിങ്ങള്‍ അവയെയെല്ലാം മറികടക്കും.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: