കാലടി: വേദവ്യാഖ്യാനത്തിനുവേണ്ടി ആരംഭിച്ച പൂര്വമീമാംസാദര്ശനത്തിലെ പ്രപഞ്ച സൃഷ്ടികളെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പഠനാര്ഹങ്ങളാണെന്ന് മദ്രാസ് സംസ്കൃത കോളേജിലെ വേദാന്തവിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. കെ.എസ്.മഹേശ്വരന് പ്രസ്താവിച്ചു. പ്രപഞ്ചം മിഥ്യയാണെന്ന് വേദാന്തത്തെപ്പോലെ പൂര്‍വമീമാംസകര്‍ കല്‍പ്പിക്കുന്നില്ല. മോക്ഷ സങ്കല്‍പ്പത്തെക്കുറിച്ച് മീമാംസകര്ക്കുള്ള മതം യാഥാര്ത്ഥ്യപൂര്ണമാണ്, അദ്ദേഹം വിശദീകരിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വേദപഠനവിഭാഗം നടത്തിവരുന്ന പൂര്‍വമീമാംസാ ദര്‍ശനത്തെ അധികരിച്ചുള്ള പ്രഭാഷണപരമ്പരയിലെ രണ്ടാംദിവസത്തെ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.എ.രവീന്ദ്രന്, ഡോ. സി.എം.നീലകണ്ഠന്, ഡോ.
കെ.എം.സംഗമേശന്, വിദ്യാര്‍ത്ഥികളായ ബിജു, രേഷ്മ, നവീന്‍, വിദ്യ, ശ്രീലക്ഷ്മി എന്നിവര്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. നാലിന് പ്രമാണ ചര്‍ച്ച, വേദവ്യാഖ്യാന ചിന്ത, ശബ്ദാര്ത്ഥവിചാരം എന്നീ വിഷയങ്ങളെക്കുറിച്ച്, സംസ്കൃത സര്‍വ്വകലാശാലയിലെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ന്യായവിഭാഗം റീഡര്‍ ഡോ. വി.വാസുദേവന്‍ പ്രഭാഷണം നടത്തുമെന്ന് വേദപഠനവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.എ.രവീന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: