അലപ്പോ: പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ സൈന്യം രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലപ്പോയില്‍ വിമതര്‍ക്കുനേരെ അഴിച്ചുവിട്ട അക്രമം തുടരുന്നു.
ബാബ് അല്‍ ഹദീദ്, സഹ്റാ, അര്കബ്, അല്‍ ഹിന്ദദ്രാത് എന്നീ നഗരങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടാങ്കുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈന്യം വിമത പോരാളികളെ വേട്ടയാടുകയാണ്. അലപ്പോയെ 100 പട്ടാള ടാങ്കുകള്‍ വളഞ്ഞിരിക്കുകയാണ്. ശനിയാഴ്ചയാണ് പോരാട്ടം ആരംഭിച്ചത്.
ഹോംസില്‍ നടന്ന വിമത ഏറ്റുമുട്ടലില്‍ ഒരാള്‍കൊല്ലപ്പെട്ടു. ഇര്‍ബിനില്‍ നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച നടന്ന പോരാട്ടത്തില്‍ 108 പേര് കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരായ ആക്രമണങ്ങളില്‍ ഇതുവരെ 20,000 പേര് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍.
തന്ത്രപ്രധാന നഗരമായ അലപ്പോ എങ്ങനെയും കീഴടക്കാനാണ് സൈന്യത്തിന്റെ ലക്ഷ്യം. 25 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: