കൊയിലാണ്ടി: കൊയിലാണ്ടി മാരാമുറ്റം തെരുവിലെ ഒരു വീട്ടില്‍ വന്‍ സ്ഫോടനം. ഇന്നു രാവിലെ ഒമ്പതിനുണ്ടായ സ്ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. മാരാമുറ്റം തെരുവിലെ വലിയവീട്ടില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ള വീ്ട്ടിലാണ് സ്ഫോടനമുണ്ടായത്. ഈ വീട്ടില്‍ കണ്ണൂര്‍ സ്വദേശിയായ ജയപാലനും കുടുംബവും വാടകക്കു താമസിച്ചുവരികയായിരുന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ ജയപാലന്റെ ഭാര്യ പ്രീതയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് പറഞ്ഞതെങ്കിലും ഇതിന്റെ തളിവുകളൊന്നും തന്നെ കണെ്ടത്താനായില്ലെന്ന് പോലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: