ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ സ്വകാര്യ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ആറു വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴ് കുട്ടികളുടെ നില ഗുരുതരമാണ്. ക്ലാസുകള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. മന്‍സ ദേവി ജൂനിയില്‍ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി വിദ്യാര്‍ഥികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 13 കുട്ടികളെ രക്ഷപ്പെടുത്തി.
രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: