ലണ്ടന്‍: ലണ്ടനില്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് അനൂജ് ബിദ് വെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കിയറണ് സ്റ്റേപ്പിള്‍ട്ടണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. താന്‍ മനോ രോഗിയാണെന്ന സ്റ്റേപ്പിള്ട്ടന്റെ വാദം കോടതി തള്ളി.
വിഭ്രാന്തിയെ തുടര്‍ന്നുള്ള നരഹത്യയായി പരിഗണിക്കണമെന്ന സ്റ്റേപ്പിള്ട്ടന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കേസ് പരിഗണിച്ച ലണ്ടന്‍ കോടതിയില്‍ അനൂജിന്റെ മാതാപിതാക്കള്‍ യോഗിനി- സുഭാഷ് ദമ്പതികള്‍ എത്തിയിരുന്നു. 90 മിനിറ്റ് നീണ്ട വിധിപ്രഖ്യാപനത്തിനൊടുവില് യോഗിനി പൊട്ടിക്കരഞ്ഞു. ജൂണ്‍ 25നാണു വിചാരണയാരംഭിച്ചത്.
2011ലെ ക്രിസ്മസ് രാത്രിയിലാണു കേസിനാസ്പദമായ സംഭവം. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന പുനെ സ്വദേശിയും വിദ്യാര്‍ഥിയുമായ അനൂജ് ബിദ് വെയെ സ്റ്റേപ്പിള്‍ട്ടണ്‍ വധിക്കുകയായിരുന്നു. വംശീയ വിദ്വേഷമാണു പിന്നിലെന്ന് ആരോപിച്ച് ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിനു സംഭവം വഴിതെളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: