കുണ്ടറ: സൈക്കിള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തി വന്ന സംഘത്തെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം മുണ്ടയ്ക്കല്‍ ജോയി ഭവനില്‍ റോബിന് (22), ഇരവിപുരം ആറ്റുകാല്‍ പുരയിടത്തില്‍ ജോസ് (36), ഇരവിപുരം വയലില്‍ പുത്തന്‍വീട്ടില്‍ റിജോ(27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷ്ടിച്ചതില്‍ 11 സൈക്കിളുകള്‍ കണ്ടെടുത്തിട്ടുണ്ട്.
കാഞ്ഞാവെളിയിലെ ഒരു റ്റ്യൂഷന് സെന്ററിന് മുന്നില്‍ സംശയ സാഹചര്യത്തില്‍ റോബിനെ കാണാനിടയായതാണ് മോഷണ സംഘത്തെ വലയിലാക്കാന്‍ ഇടയായത്. നാട്ടുകാര്‍ സംശയിക്കുന്നതായി മനസ്സിലാക്കിയ റോബിന് ബസ്സില്‍ അഞ്ചാലുംമൂട്ടില്‍ ഇറങ്ങി. ഇയ്യാളെ പിന്തുടര്‍ന്ന നാട്ടുകാര്‍ കണ്ടത് ഇയ്യാള് ഹാര്ഡ്വെയര് കടയില്‍ നിന്നും സ്ക്രൂ ഡ്രൈവര്‍ വാങ്ങുന്നതായിരുന്നു. സംഭവം പൊലീസില്‍ അറിയിക്കുകയും പൊലീസ് എത്തി റോബിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയതതില്‍ നിന്നും മോഷണവിവരം മനസ്സിലാക്കിയ പൊലീസ് അറസ്റ്റു രേഖപ്പെടുത്തി കൂട്ടാളികളെയും അറസ്റ്റു ചെയ്തു.
റോബിന് മോഷ്ടിച്ചു കൊണ്ടുവരുന്ന സൈക്കിളുകള്‍ വില്‍ക്കുകയായിരുന്നു ജോസും റിജോയും ചെയ്തുവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: