പാരീസ്: തെക്ക് കിഴക്ക് ഫ്രാന്‍സില്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ആറ് പേര് കൊല്ലപ്പെട്ടതായി ഫ്രഞ്ച് ഔദ്യേഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രോവന്‍സിലെ വിര്ദോന് മലയിടുക്കിലേക്കാണ് കോപ്റ്റര്‍ തകര്‍ന്ന് വീണത്. യൂറോകോപ്റ്റര്‍ വ്യോമയാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററാണ് അപകടത്തില്‍ തകര്‍ന്നുവീണത്.
പെയിലറ്റും എഞ്ചിനീയര്‍മാരും അടക്കമുള്ളവര്‍ അപകടത്തില്‍ മരിച്ചതായി ഔദ്യേഗിക കേന്ദ്രങ്ങള്‍ സ്ഥീരികരിച്ചു. മലയോര മേഖലയിലൂടെ പറക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ തട്ടിയാണ് കോപ്റ്റര്‍ വിര്ദോന് മലയിടുക്കിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടസ്ഥലത്തേക്ക് എത്താനുള്ള ബുദ്ധിമുട്ട് കാരണം രക്ഷാപ്രവര്‍ത്തനം വൈകിയതായി പോലീസ് അറിയിച്ചു.എന്നാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ മേഖലയിലാണ് കോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് പോലീസ് വക്താവ് ബെനറ്റ് ഗ്വനിന് കൂട്ടിച്ചേര്‍ത്തു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: