തിരുവനന്തപുരം: ഒറീസാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് സാമാന്യം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസ തീരത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മൂലം കേരളത്തിന് മഴ ലഭിക്കാനുള്ള അനുകൂല സാഹചര്യമാണുള്ളത്.
മൂന്നു നാലു ദിവസം മഴ നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: