കോതമംഗലം: ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലുള്ളതുമായ ഹോട്ടലുകള്‍ക്കെതിരെ കള്‍ശന നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് കോതമംഗലം മേഖലാസമ്മേളനം ആവശ്യപ്പെട്ടു. അടുക്കളയോട് ചേര്‍ന്ന് കക്കുസിന്റെ പരിസരത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തു വില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. ഇത് അനുവദനീയമല്ലെന്നും സമ്മേളനം മുന്നറിയിപ്പ് നല്കി.
തൊഴിലാളി പ്രസ്ഥാനമെന്നവകാശപ്പെട്ടിരുന്ന സിപിഎമ്മിന്റെ തൊഴിലാളി വിരുദ്ധവും പാവപ്പെട്ടവരോടുള്ള വിരുദ്ധ സമീപനവും കൊണ്ട് സാധാരണക്കാരില്‍നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണെന്നും, സാധാരണക്കാരായ പാവപ്പെട്ട തൊഴിലാളികള്‍ ബിഎംഎസ് പോലുള്ള തൊഴിലാളി സംഘടനകളിലാണ് വിശ്വാസമര്‍പ്പിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ് പറഞ്ഞു. ബിഎംഎസ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ.എന്‍.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്.ഉണ്ണികൃഷ്ണന്, മേഖലാ സെക്രട്ടറി കെ.വി.മധുകുമാര്‍, വിനോദ്നാരായണന്‍, പി.വി.ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ മേഖലഭാരവാഹികളായി കെ.എന്‍.ബാബു (പ്രസിഡന്റ്), വിനോദ് നാരായണന്, പി.വി.ഏലിയാസ് (വൈസ്പ്രസിഡന്റുമാര്‍), കെ.വി.മധുകുമാര്‍ (സെക്രട്ടറി), പി.എസ്.ശക്രന്, ടി.എന്‍.സന്തോഷ് (ജോ.സെക്രട്ടറിമാര്‍), ഇ.കെ.ചന്ദ്രന് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: