മലപ്പുറം: അഞ്ച് കോടിയിലധികം വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ മലപ്പുറം പെരിന്തല്‍മണ്ണ ടൗണില്‍ നിന്നും പോലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, ഷംസുദ്ദീന്, കഞ്ഞി മരക്കാര്‍ എന്നിവരില്‍ നിന്നാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്. ഇവരെ വടകര കോടതിയില്‍ ഹാജരാക്കും.
മധ്യപ്രദേശില്‍ നിന്നും മലബാര്‍ മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറാണ് പിടിക്കൂടിയത്. ഇന്നലെ രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ ബൈപ്പാസില്‍ വെച്ച് ഡി.വൈ.എസ്.പി , സി.ഐ, എസ്.ഐ എന്നിവരടങ്ങിയ സംഘമാണ് ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: