മുംബൈ: മുംബൈയ്ക്കടുത്ത് കസറയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നിലഗുരുതരമാണ്. വിദര്‍ഭ എക്സ്പ്രസ് ട്രെയിനും പാളംതെറ്റി കിടന്നിരുന്ന ഒരു ലോക്കല്‍ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ വിദര്‍ഭ എക്സ്പ്രസിന്റെ നാലു ബോഗികള്‍ പാളം തെറ്റി. മുംബൈ കാസ്റ റൂട്ടില്‍ ഖാര്‍ദി റെയില്‍വേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. മണ്ണിടിച്ചിലിനെത്തുടര്‍ന്നാണ് പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ പാളം തെറ്റിക്കിടന്നത്.
അപകടത്തെക്കുറിച്ച് റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അന്വേഷിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തല്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേമന്ത്രി മുകുള്‍റോയ് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: