കൊച്ചി: കേരളത്തില്‍ മതപരിവര്‍ത്തനം ദൈനംദിനം നടന്നുകൊണ്ടിരിക്കെ മതപരിവര്‍ത്തനം നടക്കുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള തന്റേടമില്ലായ്മയാണ് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്. ലൗജിഹാദിന്റെ പേരില്‍ 6000ത്തോളം പെണ്‍കുട്ടികളെയാണ് 4 വര്‍ഷത്തിനുള്ളില്‍ മതംമാറ്റിയത് എന്നുള്ള വസ്തുത വെളിച്ചത്ത് കൊണ്ടുവന്നത് കേരളത്തിലെ പ്രമുഖ പത്രമാദ്ധ്യമങ്ങളും പോലീസും ആണ്. ഹിന്ദു സംഘടനകള്‍ അല്ല. മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്യുതാനന്ദന് ദല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ 20 വര്‍ഷത്തിനുള്ളില്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്ന് വസ്തുതകള്‍ നിരത്തി വിശദീകരിച്ചതാണ്.
എസ്എന്‍ഡിപിയും എന്‍എസ്എസും പട്ടികജാതി, വര്‍ഗ സമുദായങ്ങളും ഈ മതപരിവര്‍ത്തനത്തിനും തീവ്രവാദത്തിനുമെതിരെ പലതവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഈഴവ, നായര്‍ ഐക്യം സാര്ദ്ധകമാക്കാനുള്ള സമുദായ നേതാക്കളുടെ ശ്രമത്തിനു പിന്നില്‍ ഇത്തരം സംഭവങ്ങളാണ്. ഈ വസ്തുതകളെ തമസ്കരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തെറ്റിദ്ധാരണാജനകമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. കണ്ണടച്ച് ഇരുട്ടാക്കലാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി അപലപിച്ചു. ഇത് ഹിന്ദു സമൂഹത്തോടുള്ള അവഹേളനമാണ്. മുഖ്യമന്ത്രി ഈപ്രസ്താവന പിന്‍വലിക്കണം എന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: