ആലുവ: ആലുവ നഗരസഭയിലെ 21-ാം വാര്‍ഡില്‍ കാരോത്തുകുഴി ആശുപത്രിക്ക് സമീപം ദേശീയപാതക്കരുകില്‍ ആലുവ നഗരസഭ അനധികൃതമായി നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ എത്രയുംവേഗം എടുത്തുമാറ്റി നാലാം ഡമ്പിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള പ്രക്ഷോഭപരിപാടിയുടെ ഭാഗമായി സമീപവാസികളായ 500 കുടുംബങ്ങളില്‍നിന്നും ശേഖരിച്ച ഒപ്പ് അടങ്ങിയ നിവേദനം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, ടൗണ്‍ കമ്മറ്റി പ്രസിഡന്റ് എ.സി. സന്തോഷ്കുമാര്‍, കെ.ജി. ഹരിദാസ്, എന്‍. അനില്‍കുമാര്‍, എന്‍. ജയകുമാര്‍, കെ.ജി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: