കൊച്ചി: വിലക്കയറ്റത്തിനും കേരള സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയങ്ങള്‍ക്കുമെതിരെ സമരം സംഘടിപ്പിക്കുവാന്‍ മഹിളാമോര്‍ച്ച ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ പരാജയമാണെന്നും സിവില്‍സപ്ലൈസ് വകുപ്പിന്റെ ഉത്തരവാദിത്തം പരിചയസമ്പന്നനായ ഏതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില ഏകീകരണം സംബന്ധിച്ച് അടിയന്തര നടപടികളുണ്ടാകണമെന്നും ചാചകവാതക സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് സഹജാ ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്, ബിജെപി സംസ്ഥാന കമ്മറ്റി മെമ്പര്‍ രശ്മി സജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, മഹിളാമോര്‍ച്ച നേതാക്കളായ വിമലാ രാധാകൃഷ്ണന്, സന്ധ്യ ജയപ്രകാശ്, രതി ബാബു, സംശോധ്, ഡോ. ജലജ ആചാര്യ, ചന്ദ്രിക രാജന്, ബിജെപി ജില്ലാ സെക്രട്ടറി ലതാ ഗംഗാധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: