ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ അവകാശലംഘന നോട്ടീസ്,നെല്ലിയാമ്പതി വിഷയത്തില്‍ ഇന്നലെ പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം വനം മന്ത്രി ഗണേശ് സ്‌പോണ്‍സര്‍ ചെയ്‌തതാണെന്ന് ആരോപിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിനെതിരെ അവകാശലംഘന നോട്ടീസ്.വി.എസ് സുനില്‍കുമാര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. ചീഫ് വിപ്പിന്റെ പരാമര്‍ശം പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.ഭൂമി ഏറ്റെടുക്കുന്നതിനെതിരായി തോട്ടമുടമകള്‍ക്കുവേണ്ടി പി.സി. ജോര്‍ജ് ഇടപെട്ടുവെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇരുവരും വാക്പയറ്റ് നടത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുംവിധമായിരുന്നു സഭയില്‍ മന്ത്രിയുടെ മറുപടി. തുടര്‍ന്ന് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി ജോര്‍ജ് പുറത്ത് പത്രസമ്മേളനവും നടത്തി.അതിനിടെ നെല്ലിയാമ്പതി പ്രശ്‌നം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ക്രമപ്രശ്‌നമായി സഭയില്‍ ഉന്നയിച്ചു. നെല്ലിയാമ്പതി വിഷയത്തില്‍ യു.ഡി.എഫ് സമിതിയില്ലെന്ന് മന്ത്രി ഗണേശ് കുമാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ കമ്മിറ്റിയുണ്ടെണ് ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതില്‍ ക്രമപ്രശ്‌നമുണ്ടെന്നാണ് വി.എസിന്റെ വാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക: