ന്യൂദല്‍ഹി: ഇന്ധന വിതരണ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കേന്ദ്ര ഖാനി വകുപ്പ് മന്ത്രി ശ്രീപ്രകാശ് ജയ്സ്വാല്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ മന്ത്രാലയവുമായിട്ടുള്ള ഇന്ധന വിതരണ കരാറിന്മേലുള്ള സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുകയാണെങ്കില്‍ ഈ പ്രശ്നം 15 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ശേഷിക്കുന്ന കരാറുകളില്‍ ഒപ്പിടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോള്‍ ഇന്ത്യ ലിമിറ്റഡുമായിട്ടുള്ള ഇന്ധന വിതരണ കരാറില്‍ ഒപ്പിടുന്നതിന് 48 വൈദ്യുത പ്ലാന്റുകളില്‍ 27 എണ്ണം മാത്രമാണ് സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ ഈ കരാറില്‍ ഒപ്പുവയ്ക്കാന്‍ വൈദ്യുത വിതരണ രംഗത്തെ അതികായരായ എന്‍ടിപിസി തയ്യാറായിട്ടില്ല.
അഡാനിയുടെ മുദ്ര പവര്‍ പ്ലാന്റ്, ലാന്‍കോയുടെ അന്പര പവര്‍, റിലയന്‍സ് പവറിന്റെ റോസ പവര്‍ പ്രൊജക്ട്, സിഇഎസ്സി എന്നീ പ്ലാന്റുകള്‍ കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു. ഉടമ്പടിയിലെ ചില വകുപ്പുകളോടുള്ള എതിര്‍പ്പാണ് വൈദ്യുത വിതരണ കരാര്‍ നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്നത്.
ഇന്ധന വിതരണ ഉടമ്പടി നിലവില്‍ വന്ന് ആദ്യ മൂന്ന വര്‍ഷങ്ങളില്‍ വിതരണം കുറഞ്ഞാല്‍ പിഴ അടയ്ക്കുന്നതിന് കോള്‍ ഇന്ത്യ ഉത്തരവാദിയല്ലെന്നാണ് ഈ ഉടമ്പടിയിലെ ഒരു വകുപ്പ്. ഇതിനോട് ഊര്‍ജ മന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.
വൈദ്യുതി, ഉരുക്ക്, മറ്റ് മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് കല്‍ക്കരി ഉത്പാദനം വര്‍ധിക്കേണ്ടത് അത്യാവശ്യമാണന്ന് ജസ്വാല്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം കോള്‍ ഇന്ത്യ 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഉത്പാദന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2012-13 ല്‍ 464 ദശലക്ഷം് ടണ്‍ ഉത്പാദനമാണ് കോള്‍ ഇന്ത്യ ലിമിറ്റഡ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 447 ദശലക്ഷം ടണ്ണാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 435 ദശലക്ഷം ടണ്ണാണ് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: