ന്യൂദല്‍ഹി : സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ടു മുന്നോട്ടുവച്ച ബദല്‍ നിര്‍ദേശങ്ങള്‍ സാമ്പത്തികമായും പാരസ്ഥിതികമായും പ്രായോഗികമല്ലെന്ന് പ്രായോഗികമല്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ആര്.കെ. പച്ചൗരി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
രാമസേതുവിനെ ബാധിക്കാതെ സേതുസമുദ്രം പദ്ധതി നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നു പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു കോടതി ഉത്തരവിട്ടു.
ജസ്റ്റീസുമാരായ എച്ച്.എല്‍. ദത്തു, സി.കെ. പ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രോഹിന്‍ടണ്‍ നരിമാന് അറിയിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് നിലപാട് അറിയിക്കാന്‍ കോടതി എട്ടാഴ്ചത്തെ സമയം സര്‍ക്കാരിന് അനുവദിച്ചു.
തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കാണ് രാമസേതു. ശ്രീരാമനാല്‍ നിര്‍മ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: