കാസര്‍കോട്: കാണാതായ നവവധുവിനെ കിണറ്റില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. അഡുക്കത്തു ബയല്, ചട്ലയിലെ രവിരാജ് ഷെട്ടിയുടെ ഭാര്യ കൃതി (26)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീട്ടുകാര്‍ക്കൊപ്പം ടി വി കണ്ടുകൊണ്ടിരുന്ന കൃതിയെ കാണാതാവുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് മംഗലാപുരത്തെ സിഎ വിദ്യാര്‍ത്ഥിനിയും ബണ്ട്വാള്‍ സാലത്തൂരിലെ സിതാരാമ- നഗവേണി ദമ്പതികളുടെ മകളുമായ കൃതിയും രവിരാജും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഭര്‍ത്താവ് രവിരാജ് ഗള്‍ഫിലേക്കു പോയി. ഒരു മാസം മുമ്പ് നാട്ടില്‍ അവധിയിലെത്തിയ രവിരാജ് അടുത്ത ആഴ്ച തിരികെപ്പോകാനിരിക്കുകയായിരുന്നു. അതേസമയം സി എ ഫൈനല്‍ പരീക്ഷ എഴുതി ഫലത്തിനു കാത്തിരിക്കുകയായിരുന്നു കൃതി. ശ്രുതി ഏക സഹോദരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: