കൊച്ചി: മുസ്ലീംലീഗ് നേതാക്കളുടെ സ്വകാര്യ സ്ഥാപനങ്ങള്‍ അനര്‍ഹമായി പല ആനുകൂല്യങ്ങളും നേടിയെടുക്കുകയാണ്. ലീഗ് നേതാക്കളുടെ സ്വകാര്യ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുക്കുവാനുള്ള നീക്കം പൊതുഖജനാവ് കൊള്ളയടിക്കുവാനാണ്. ലീഗിന് മുന്നില്‍ പതറിനില്ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് തലയില്‍ തൊപ്പി വച്ച് നടക്കേണ്ട സാഹചര്യമാണ് വരാന്‍ പോകുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.വി.രാജേഷ് പറഞ്ഞു.
യുവമോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എറണാകുളം ഡിഇഒ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ജംഗ്ഷനില്‍നിന്നും പ്രകടനമായെത്തി ഡിഇഒ ഓഫീസിന് മുമ്പില്‍ വിദ്യാഭ്യാസമന്ത്രി അബ്ദു റബ്ബിന്റെ കോലം കത്തിച്ചു.
പ്രതിഷേധയോഗത്തെ അഭിസംബോധന ചെയ്ത് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, ജില്ലാ പ്രസിഡന്റ് അരുണ്‍ കല്ലാത്ത്, ജനറല്‍ സെക്രട്ടറി പി.എസ്.സ്വരാജ്, സെക്രട്ടറിമാരായ ബസിത് കുമാര്‍.വി.കെ, പി.എ.അജീഷ് കുമാര്‍, ഭാഷാ ന്യൂനപക്ഷ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍, അഡ്വ. അനീഷ് ജെയ്ന്‍, അനില്‍ കുമാര്‍, ധനീഷ്.പി.ഡി എന്നിവര്‍ പ്രസംഗിച്ചു.
യുവമോര്‍ച്ച അങ്കമാലി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി അബ്ദു റബ്ബിന്റെ കോലം കത്തിച്ചു. ടൗണ്‍ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം കോലം കത്തിക്കലും പ്രതിഷേധയോഗവും നടന്നു.
യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സലീഷ് ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കണ്‍വീനര്‍മാരായ ലക്ഷ്മണന് എം.വി, ടി.എസ്.ചന്ദ്രന്, മണി വെങ്ങോല, ഷാജി.കെ.ടി, ആര്.ഡി.പ്രദീപ്, എം.ആര്.രാജീവ്, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രാഹുല്‍ ചന്ദ്രന്, രതീഷ്.എം.ഡി, നിഖില്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: