കൊച്ചി: സാമൂഹ്യ വിപത്തുകളെയും മദ്യ, മയക്കുമരുന്ന്, ലഹരി വിപത്തുകളേയും നേരിടുന്നതിന് രചനാത്മകമായ മാര്‍ഗം ആവിഷ്കരിച്ച് യുവ സമൂഹത്തെ ലഹരി ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്ന് പ്രൊഫ.എം.കെ.സാനു പറഞ്ഞു. എക്സൈസ് വകുപ്പും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപഭോഗം രാജ്യത്തിന്റെ വികസനവും ഭാവിയും ഇല്ലാതാക്കും. മനുഷ്യരാശിയുടെ ആത്മീയവും ശാരീരകവും സാംസ്കാരികവുമായ എല്ലാ ഘടകങ്ങളും ഇത് നശിപ്പിക്കുന്നു. ഇത്തരം സാമൂഹ്യ വിപത്തുകളെ ഇല്ലാതാക്കുന്നതിന് യുവതലമുറ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ലഹരി ഉപഭോഗം കുറയ്ക്കുകയാണ് എക്സൈസ് വകുപ്പിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന് പറഞ്ഞു. കഴിഞ്ഞ കാലയളവില്‍ ജില്ലയില്‍ 350 ലേറെ തവണകളായി സ്കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണവും സെമിനാറുകളുമാണ് നടത്തിയത്. വകുപ്പിന്റേയും മറ്റും നിരന്തരം ശ്രമഫലമായി കേരളത്തിലെ മദ്യഉപഭോഗം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 10ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മദ്യത്തിന്റേയും മറ്റു ലഹരി പദാര്‍ഥങ്ങളുടേയും ഉപയോഗം കുട്ടികളിലേക്കുകൂടി വ്യാപിക്കുന്നത് തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മദ്യവുരദ്ധ സമിതി പ്രവര്‍ക്കന്‍ അഡ്വ.ചാര്ലിപോള് പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും രാവിലെ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. മയക്കുമരുന്ന ഉപയോഗവും വ്യാപനവും തടഞ്ഞ് ലഹരിമുക്ത കേരള സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി യുവാക്കളിലും സമൂഹത്തിലും ബോധവത്കരണത്തിലൂടെയും എക്സിബിഷനിലൂടെയും ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.ആര്.ശ്രീകല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി.എക്സൈസ് കമ്മീഷണര്‍ എം.ജെ.ജോസഫ്, എറണാകുളം മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, സെന്റ് ആല്‍ബര്‍ട്ട്സ് ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍ ഫാദര്‍ ബൈജു ബെന്‍, ഗ്രീന്‍ ലൈഫ് ഫൗണ്ടേഷന് ഡയറക്ടര്‍ ജിന്റോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: