ന്യൂദല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച നീട്ടിവച്ചു. ജൂലൈയിലായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈയില്‍ നടക്കുന്നതിനാലാണ് കൂടിക്കാഴ്ച നീട്ടിവച്ചത്.
ജൂലൈ 19 ന് കൂടിക്കാഴ്ച നടത്തണമെന്നാണ് പാക്കിസ്ഥാന് ആവശ്യപ്പട്ടത്. എന്നാല്‍ ആ ദിവസം ഇന്ത്യയില്‍ രാഷ്ട്രപതി തെരഞ്ഞടുപ്പ് നടക്കുന്നതിനാലാണ് ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇരു വിഭാഗത്തിനും സൗകര്യപ്രദമായ ഒരു ദിവസം കണ്ടെത്തുമെന്നും കൂടിക്കാഴ്ച മിക്കമാറും ഓഗസ്റ്റില്‍ നടക്കുമെന്നും അവര്‍ അറിയിച്ചു. പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ജൂലൈ മധ്യത്തോടെ ഇസ്ലാമാബാദിലേക്ക് പോകുന്നതിനാണ് വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ തീരുമാനിച്ചിരുന്നത്. ദല്‍ഹിയില്‍ നടന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: