തിരുവനന്തപുരം: നിയമസഭ സമ്മേളിക്കുന്ന സമയത്ത് മന്ത്രിമാര്‍ പൊതുചടങ്ങില്‍ പങ്കെടുക്കരുതെന്ന് സ്പീക്കറുടെ റൂളിംഗ്. എം.എല്‍.എമാര്‍ക്ക് സഭയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സ്പീക്കര്‍ റൂളിംഗ് നല്കി.
വി. ശിവന്‍കുട്ടി എംമ്എല്.എയുടെ പരാതിയെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. കഴിഞ്ഞ 19ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പൊതു ചടങ്ങില്‍ സഭാ നടപടികള്‍ തുടരുന്നതിനാല്‍ പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ശിവന്‍കുട്ടി സ്പീക്കറോട് പരാതിപ്പെട്ടിരുന്നു.
രാവിലെ എട്ടരയ്ക്ക് ചേരുന്ന സഭ അടുത്ത സമയങ്ങളില്‍ വളരെ വൈകിയാണ് പിരിയുന്നതെന്നും ഇത് ഒഴിവാക്കാന്‍ അംഗങ്ങള്‍ സമയക്ലിപ്തത പാലിക്കണമെന്നും സ്പീക്കര്‍ റൂളിംഗ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: