തിരുവനന്തപുരം: ഒടുവില്‍ സിപിഎം മുന്‍ എറണാകുളം ജില്ലാസെക്രട്ടറി ഗോപികോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തായി. സ്വഭാവദൂഷ്യത്തിനാണ് നടപടി. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മറ്റിയുടേതാണ് തീരുമാനം. യുവതിയുമായുള്ള അവിഹിത ബന്ധമാണ് പ്രശ്നമായത്. എറണാകുളത്ത് നിന്നുള്ള നാല് വിഎസ് പക്ഷനേതാക്കള്ക്കെതിരെയും നടപടിയുണ്ട്.
ഗോപിക്കെതിരെ പരാതി നല്കിയ ജില്ലാകമ്മറ്റിയംഗം കെ.എ.ചാക്കോച്ചനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. ജില്ലാകമ്മറ്റിയംഗങ്ങളായ പി.കെ.മോഹനന്, പി.എസ്.മോഹനന്, എം.വി.പത്രോസ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. പി.എസ്.മോഹനനെ ഏരിയാകമ്മറ്റിയിലേക്ക് തരംതാഴ്ത്തിയപ്പോള്‍ മറ്റുരണ്ടുപേരെയും താക്കീത് ചെയ്യാന്‍ തീരുമാനിച്ചു.
ജില്ലാകമ്മറ്റി ഓഫീസായ ലെനിന്സെന്റര് ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ട്. വി.എസ്.അച്യുതാനന്ദന്റെ പഴ്സണല്‍ സ്റ്റാഫിനെതിരെയും എം.എം.മണിക്കെതിരെയുമുള്ള നടപടികള്‍ ഇന്നലെ പരിഗണിച്ചില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ശശിയും സ്വഭാവ ദൂഷ്യത്തിനാണ് പുറത്തായത്.
ജില്ലാസെക്രട്ടറിയായിരിക്കെ പാര്‍ട്ടി ആസ്ഥാനമായ ലെനിന്‍സെന്ററില്‍ വെച്ച് സ്വഭാവദൂഷ്യം നടത്തിയെന്നായിരുന്നു കോട്ടമുറിക്കലിനെതിരായ പരാതി. ഒളിക്യാമറയില്‍ ദൃശ്യം പകര്‍ത്തി എറണാകുളം ജില്ലാകമ്മറ്റിയംഗമായിരുന്ന ചാക്കോച്ചനാണ് പരാതി നല്‍കിയത്.
ഒളിക്യാമറവെക്കാന് സഹായിച്ചതിനാണ് ജീവനക്കാര്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമെതിരെ നടപടിയെടുത്തത്. ജീവനക്കാരായ പ്രവീണ്‍, രമേശ് എന്നിവരെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. മറ്റൊരു ജീവനക്കാരനായ രജീഷിനെ താക്കീത് ചെയ്യും. അരുണ്‍കുമാര്‍ എന്ന ജീവനക്കാരനെതിരെയും അന്വേഷണം നടത്തിയിരുന്നെങ്കിലും
പ്രതികരിക്കാൻ ഇവിടെ എഴുതുക: