ന്യൂദല്‍ഹി: ദല്‍ഹിയില്‍ നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ ഓഫീസില്‍ അഗ്നിബാധ. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. തീ പടര്‍ന്ന് 20 മിനിറ്റുകള്‍ക്കു ശേഷമാണു ഫയര്‍ എന്‍ജിനുകള്‍ എത്തിച്ചേര്‍ന്നത്.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാന്‍ വൈകിയതായി ആക്ഷേപമുണ്ട്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലത്താണു തീ പടര്‍ന്നത്. സുപ്രധാന രേഖകളും ഫയലുകളും സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷ ഓഫിസുകള്‍ ഉള്‍പ്പെടുന്ന മേഖലയാണിത്. അപകട കാരണം വ്യക്തമല്ല.
അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിനു സമീപമാണു ധനമന്ത്രാലയവും പാര്‍ലമെന്റും രാഷ്ട്രപതി ഭവനും സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മഹരാഷ്ട്ര സെക്രട്ടേറിയറ്റിനു തീപിടിച്ചിരുന്നു. ദുരന്തത്തില്‍ അഞ്ചു പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: