കാസര്‍കോട്: രാജധാനി എക്സ്പ്രസ്സ് കാസര്‍കോട്ട് നിര്‍ത്താന്‍ ശുപാര്‍ശ. പരശുറാം എക്സ്പ്രസ്സിന് ചെറുവത്തൂരും ചെന്നൈ മെയില്‍, ഇണ്റ്റര്സിറ്റി എന്നിവയ്ക്ക് നീലേശ്വരത്തും സ്റ്റോപ്പ് അനുവദിക്കാനുമുള്ള സാധ്യതയേറി. ഇതുസംബന്ധിച്ചുള്ള ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് നല്‍കിയതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പീയൂഷ് അഗര്‍വാള്‍ അറിയിച്ചു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകള്‍ കഴിഞ്ഞദിവസം സന്ദര്‍ശിക്കവെയാണ് ഡി.ആര്.എം ഇക്കാര്യം അറിയിച്ചത്. പഴയങ്ങാടി, കണ്ണപുരം, തൃക്കരിപ്പൂറ്‍, ചെറുവത്തൂറ്, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണ് ഡി.ആര്.എമ്മിണ്റ്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളിലെ പരാധീനതകള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ പി.കരുണാകരന് എം.പി. ഡി.ആര്.എമ്മിനെ അറിയിച്ചു. ജില്ലാ സ്റ്റേഷനായ കാസര്‍കോട്ടെ സൗകര്യങ്ങള്‍ ഡി.ആര്.എം. പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: