ചെന്നൈ: അട്ടപ്പാടിയിലെ ശിരുവാണിപ്പുഴയില്‍ അണ കെട്ടാനുള്ള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. അണ കെട്ടാനുള്ള കേരളത്തിന്റെ ശ്രമത്തെ തടയണമെന്ന് ജയലളിത പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ അണക്കെട്ട് വന്നാല്‍ കോയമ്പത്തൂരില്‍ ജലക്ഷാമം ഉണ്ടാകുമെന്നും ജയലളിത പ്രധാനമന്ത്രിയെ അറിയിച്ചു.
നിലവില്‍ ശിരുവാണി പുഴയില്‍ ഒരു അണക്കെട്ടുണ്ട്. ഇതിലെ വെള്ളമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചിറ്റൂര്‍ മേഖലയില്‍ പുതിയൊരു അണക്കെട്ട് നിര്‍മ്മിക്കാനാണ് കേരളം ശ്രമിക്കുന്നത്. ഈ അണക്കെട്ട് വന്നുകഴിഞ്ഞാല്‍ കോയമ്പത്തൂര്‍ വലിയൊരു ജലക്ഷാമത്തിലേക്ക് എത്തുമെന്നും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളം ഇപ്പോള്‍ നടത്തുന്ന നീക്കം നേരത്തേ കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാവേരി ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിക്ക് എതിരാണെന്നും തമിഴ്നാട് വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: