ലണ്ടന്‍: ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്കിയ ലസ്ലി ബ്രൗണ്‍(64) അന്തരിച്ചു. ജൂണ്‍ ആറിനാണ് ബ്രൗണ്‍ അന്തരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1978 ജൂലൈ 22നാണ് ബ്രൗണ്‍ ലോകത്തെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവായ ലൂയിസ് ബ്രൗണിന് ജന്മം നല്‍കിയത്. ഡോ.റോബര്‍ട്ട് എഡ്വേര്‍ഡ്, ഗൈനക്കോളജിസ്റ്റ് ഡോ. പാട്രിക് സ്റ്റെപ്റ്റോ എന്നിവരാണ് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ ജനനത്തിനു കാരണക്കാരായത്.
ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ എന്ന സങ്കല്പം യാഥാര്‍ഥ്യമാക്കിയ റോബര്‍ട്ട് എഡ്വേര്‍ഡിനെ 2010ലെ നോബേല്‍ സമ്മാനം തേടിയെത്തിയിരുന്നു. 1950കള്‍ മുതലാണ് എഡ്വേര്‍ഡ് ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ എന്ന ആശയവുമായി പരീക്ഷണശാലയില്‍ ഉറക്കമൊഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: