നീലേശ്വരം : ദേശാഭിമാനി പത്രത്തിണ്റ്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന് കുട്ടിയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് നീലേശ്വരത്ത് ഫ്ളകസ് ബോര്‍ഡുയര്‍ന്നു. വി.എസ് അനുകൂലികളാണ് സംഘടിതരായെത്തി ഫ്ളകസ് ബോര്‍ഡ് സ്ഥാപിച്ചത്. ടി പി ചന്ദ്രേശേഖരന്‍ വധത്തിന് ശേഷം സിപിഎം നേരിടുന്ന കടുത്ത പ്രതിരോധത്തിണ്റ്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാനമൊട്ടുക്കും നടത്തിവരുന്ന രക്തസാക്ഷ്യം പരിപാടിയില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാനാണ് അറിയപ്പെടുന്ന സിപിഎം സൈദ്ധാന്തികന്‍ എന്‍ മാധവന്‍കുട്ടി നീലേശ്വരത്ത് വരുന്നത്. ബസ്സ്റ്റാണ്റ്റ് പരിസരത്ത് ഇന്നലെ ൪ മണിക്കായിരുന്നു ഡിവൈഎഫ്ഐയുടെ രക്തസാക്ഷ്യം പരിപാടി. പാര്‍ട്ടി ഔദ്യോഗികപക്ഷത്തിണ്റ്റെ വക്താവായ എന്‍ മാധവന്‍കുട്ടി കടുത്ത വി എസ് വിരോധിയാണെന്ന് ചില നിലപാടുകളില്‍ അദ്ദേഹം തന്നെ ഇതിനകം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോള്‍ ഒഞ്ചിയത്തെ വീട്ടിലെത്തിയ വി എസ് ചന്ദ്രശേഖരന് ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞതിനെ, പാര്‍ട്ടി ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്ന് അതിനിശിതമായി വിമര്‍ശിച്ച ആളാണ് ദേശാഭിമാനി പത്രത്തിണ്റ്റെ നയരൂപീകരണ പത്രാധിപര്‍ കൂടിയായ എന്‍.മാധവന് കുട്ടി. വിഎസ് അനുകൂല ഓട്ടോ തൊഴിലാളികള്‍ ഏറെയുള്ള ബസ് സ്റ്റാണ്റ്റിന്സമീപം നിശ്ചയിച്ചിരുന്ന പരിപാടി അവസാനനിമിഷം ടെലഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള സ്വകാര്യ ഷോപ്പിംങ്ങ് കോംപ്ളക്സിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: