തൊടുപുഴ: പീരുമേട് സ്വദേശികളായ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി രാജേന്ദ്രന് വധശിക്ഷ. തൊടുപുഴ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയേയും മകളേയും വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്. രണ്ടാം പ്രതി ജോമോന് ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: