കോഴിക്കോട്: ടി.പി.ചന്ദ്രശേഖരനെ വധിക്കുന്ന സമയത്ത് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ടി.കെ.രജീഷ് ധരിച്ചിരുന്ന ഷര്‍ട്ട് അന്വേഷണസംഘം കണ്ടെത്തി. മൈസൂറിലും മുംബൈയിലും രജീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ പോലീസ് നടത്തിയ തെളിവെടുപ്പിലാണ് ഷര്‍ട്ട് കണ്ടെത്തിയത്.
ടി.പി.ചന്ദ്രശേഖരനെ ഇടിച്ചിട്ടശേഷം വാഹനത്തില്‍ നിന്നിറങ്ങി ആദ്യം വെട്ടിയത് രജീഷായിരുന്നു. ഈ സമയത്ത് രജീഷിന്റെ ഷര്‍ട്ടിലും ശരീരത്തിലും ചന്ദ്രശേഖരന്റെ രക്തം പുരണ്ടിരുന്നു. ഈ ഷര്‍ട്ടാണ് അന്വേഷണസംഘം കണ്ടെത്തിയത്. ആക്രമണശേഷം ശരീരത്തിലും ഷര്‍ട്ടിലും പുരണ്ട രക്തക്കറ രജീഷ് കഴുകി കളഞ്ഞിരുന്നു.
ചോദ്യം ചെയ്യലിനിടെ ആക്രമണസമയത്ത് ധരിച്ചിരുന്നു ഷര്‍ട്ട് എവിടെ ഉപേക്ഷിച്ചുവെന്നതിനെക്കുറിച്ച് രജീഷ് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. രജീഷിന്റെ ഷര്‍ട്ടിലുള്ളത് ചന്ദ്രശേഖരന്റെ രക്തക്കറ തന്നെയാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: