തലശ്ശേരി: ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ആസൂത്രകരില്‍ മുഖ്യനായ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റിയംഗം പി.കെ.കുഞ്ഞനന്തന് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ കുഞ്ഞനന്തന്റെ വീട്ടില്‍ വെച്ച് ഗൂഢാലോചന നടത്തി എന്ന കൊലയാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുഞ്ഞനന്തനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിവരം ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് കുഞ്ഞനന്തന് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും കുഞ്ഞനന്തനെക്കുറിച്ച് ഒരു വിവരവും അന്വേഷന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല.
ഇതിനിടെ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രധാന പ്രതികളില്‍ ഒരാളൊഴികെ മേറ്റ്ല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഒളിവില്‍ കഴിയുന്ന കുഞ്ഞനന്തന് തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കുഞ്ഞനന്തന് കണ്ണൂര്‍ ജില്ലയില്ത്തന്നെയുണ്ടെന്നും പോലീസ് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കാട്ടി അഡ്വ.കെ.വിശ്വന് മുഖേന സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് ഇന്നലെ കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: