കൊച്ചി: അമിതമായ ഓട്ടോ കൂലി നല്‍കാത്തതിന്റെ പേരില്‍ അന്യസംസ്ഥാനക്കാരായ വിനോദസഞ്ചാരികളെ ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടന്ന സംഭവം പോലീസിന്റെ ഒളിക്യാമറ പകര്‍ത്തി. കഴിഞ്ഞമാസം 11 നായിരുന്നു സംഭവം.
നോര്‍ത്ത് റയില്‍വേ സ്റ്റേഷനില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിളിച്ച ഇവരോട് ഡ്രൈവര്‍ സൂര്യ 60 രൂപയ്ക്ക് പകരം 80 രൂപ ചോദിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമിച്ചത്. മൂന്ന് ഓട്ടോറിക്ഷകളിലായി വന്ന കുടുംബത്തെയാണ് തമിഴ്നാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സൂര്യ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചത്.
അക്രമത്തില്‍ ദല്‍ഹി സ്വദേശികളായ പ്രേം മല്‍ഹോത്ര ഭാര്യ രാജി വര്‍ഗീസ്, മകന് യതിന് മല്‍ഹോത്ര എന്നിവര്‍ക്ക് പരിക്കേറ്റു. കുടുംബത്തെ സൂര്യ ക്രൂരമായി മര്‍ദ്ധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന്റെ ഒളിക്യാമറ പകര്‍ത്തിയത്.
സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ സഹായകരമായി. സൂര്യയ്ക്ക് പുറമേ മട്ടാഞ്ചേരി സ്വദേശി നൗഷാദ്, കതൃക്കടവ് സ്വദേശി രാഘവന്, മുളവുകാട് സ്വദേശി രാജേഷ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: