മുംബൈ: മഹാരാഷ്ടയിലെ ഒസ്മനാബാദ് പട്ടണത്തിനടുത്തുണ്ടായ ബസപകടത്തില്‍ 32 തീര്‍ത്ഥാടകര്‍ മരിച്ചു.20 പേര്‍ക്ക് പരിക്കേറ്റു.ഹൈദരാബാദ്-പൂനെ ദേശീയപാതയില്‍ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. ഹൈദരാബാദില്‍ നിന്ന് അഹമ്മദ് നഗറിലെ തീര്‍ത്ഥാടന കേന്ദ്രമായ ഷിര്‍ദിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും.
ഒരു പുഴയ്ക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ഒസ്മനാബാദ്, സോലാപ്പൂര്‍,ലത്തൂര്‍ തുടങ്ങിയ പട്ടണങ്ങളിലെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കാവേശ്വരി ട്രാവല്‍സിന്റെ ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.വൈദ്യപരിശോധന ലഭ്യമാക്കുന്നതിനു വേണ്ടി സംഭവസ്ഥലത്ത് മെഡിക്കല്‍ സംഘവും സര്‍ക്കാര്‍ ഉദ്യേഗസ്ഥരും എത്തിയിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡി,ചീഫ് സെക്രട്ടറി പങ്കജ് ദിവേദി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: