തിരുവനന്തപുരം: ജനകീയ പ്രശ്നങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നടത്തിയ ഇടപെടലുകളെ തള്ളിപ്പറയാന്‍ ആവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പറഞ്ഞു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ നെയ്യാറ്റിന്‍കരയിലെ തോല്‍വിക്ക് കാരണമായെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ പരാജയം നിസാരമായി കാണുന്നില്ല. എല്‍ഡിഎഫ് അവസരം നഷ്ടമാക്കുകയായിരുന്നെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. എം.എം. മണിയുടെ പ്രസംഗവും ടി.പി. ചന്ദ്രശേഖരന് വധവും നെയ്യാറ്റിന്‍കരയില്‍ ബാധിച്ചു.സഹോദരപാര്ട്ടിയെന്ന നിലയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സി.പി.ഐ സി.പി.എമ്മുമായി ആശയവിനിമയം നടത്തുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണ്. രാഷ്ട്രീയമല്ലാതെ മറ്റൊരു കാരണവും ചന്ദ്രശേഖരന് വധത്തിന് പിന്നിലില്ലെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. എന്നാല്‍ കൊലപാതക രാഷ്ട്രീയം ഏത് പാര്‍ട്ടി നടത്തിയാലും അതിനോട് യോജിപ്പില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. ടി.പി. ചന്ദ്രശേഖരന് വധം അടുത്ത എല്‍.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും.
വി.എസ് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി.യുടെ വിധവയെയും മകനെയും ആശ്വസിപ്പിക്കേണ്ടതാണ്. അദ്ദേഹം ആലോചിച്ചിട്ടായിരിക്കും സന്ദര്‍ശനത്തിന് തയാറായതെന്നും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഏത് സമയത്ത് പോകണമെന്നത് വി.എസിന്റെ വിവേചനമാണ്. വി.എസ് ഒരുപാട് തെരഞ്ഞെടുപ്പ് കണ്ട ആളാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം ദോഷമായെന്ന് പറയുന്നത് ശരിയായിരിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: