തിരുവനന്തപുരം: തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിന്റെ പേരില്‍ മേയര്‍ കെ.ചന്ദ്രികയും തലസ്ഥാന എം.പി ശശി തരൂരും തമ്മില്‍ വാക്പോര്. മേയറുടെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് മാലിന്യപ്രശ്നത്തിന് കാരണമെന്നും നഗരം ചീഞ്ഞുനാറുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മേയര്‍ക്കാണെന്നും ശശി തരൂര്‍ ആരോപിച്ചു.
നെയ്യാറ്റിന്‍കര വിധിയില്‍ നിന്ന് മേയര്‍ ഒന്നും പഠിക്കുന്നില്ലെന്നും ശശി തരൂ പറഞ്ഞു. പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ മേയര്‍ രാജിവയ്ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് നഗരസഭയില്‍ രാവിലെ യുഡിഎഫ് കൗണ്‍സിലര്‍മാരും ഇടത് അനുകൂല സംഘടനാ ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം.
തരൂരിന്റെ വിമര്‍ശനത്തോട് രൂക്ഷമായ ഭാഷയിലാണ് മേയര്‍ ചന്ദ്രിക പ്രതികരിച്ചത്. കഴിവ് കൂടിപ്പോയതു കൊണ്ടാണോ ശശി തരൂര്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്ന് അവര്‍ ചോദിച്ചു. രണ്ടു കാലിലും മന്തുമായി നടക്കുന്ന ആളാണ് ഒരു കാലില്‍ മന്തുള്ളവനെ പരിഹസിക്കുന്നതെന്നും ചന്ദ്രിക പറഞ്ഞു. നഗരസഭയ്ക്കു മുന്പില് ഉപരോധ സമരം നടത്തിയ യുഡിഎഫ് കൗണ്‍സിലര്‍മാരെ ഇടതു കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തെന്ന വാര്‍ത്തയും മേയര്‍ നിഷേധിച്ചു.
ഇടതു കൗണ്‍സിലര്‍ കൈയേറ്റം ചെയ്തിട്ടില്ല. പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നാണു തനിക്കു വിവരം ലഭിച്ചതെന്നും മേയര്‍ പറഞ്ഞു. മാലിന്യ പ്രശ്നത്തിന്റെ പേരില്‍ ബി.ജെ.പി-കോണ്‍ഗ്രസ് അംഗങ്ങള്‍ നടത്തിയ ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: