തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്. ശെല്‍വരാജ് 6334 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് രണ്ടാമതെത്തി. ശക്തമായ പോരാട്ടം കാഴ്ചവെച്ച ബിജെപി മൂന്നാംസ്ഥാനത്തെത്തി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശെല്‍വരാജ് ഭൂരിപക്ഷം ഉയര്‍ത്തുകയായിരുന്നു. വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച് പത്തരയോടെ പൂര്‍ത്തിയായി.
തിരുവനന്തപുരം സംഗീതകോളേജിലായിരുന്നു വോട്ടെണ്ണല്‍. 144 ബൂത്തുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. 15 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശെല്‍വരാജ് 52,528 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് 46,194 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 30,507 വോട്ടുകളും നേടി.വോട്ടു നേട്ടം ഉണ്ടാക്കിയത് ബിജെപിയാണ്. 2011ല്‍ 6730 വോട്ടാണ് ബിജെപി സ്ഥാനാര്‍ഥി നേടിയത്. ഇത്തവണ അത് 30,507 വോട്ടുകളായി ഉയര്‍ത്താന്‍ ബിജെപിക്കായി. 23,777 വോട്ടുകള്‍ അധികം പിടിച്ചു. 2011ല്‍ യുഡിഎഫ് നേടിയത് 48,008 വോട്ടുകളാണ്.
ഇത്തവണ അത് 52,528 ആയി വര്‍ധിച്ചു. 4520 വോട്ടുകളുടെ വര്‍ധനയാണ് യുഡിഎഫിനുണ്ടായത്. 2011 ല്‍ 54,711 വോട്ട് നേടിയ എല്‍ഡിഎഫിന് ഇക്കുറി 46,194 വോട്ടുകളെ നേടാനായുള്ളു. 8517 വോട്ടുകളുടെ കുറവ്. 6702 വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ശെല്‍വരാജ് ജയിച്ചത്.
ആദ്യഘട്ടത്തില്‍ പല ബൂത്തുകളിലും രാജഗോപാലിനായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്. ശെല്‍വരാജിന് ഒരു ഘട്ടത്തിലും മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. എന്നാല്‍ അവസാന ബൂത്തുകളിലേക്ക് വന്നപ്പോള്‍ ശെല്‍വരാജ്, രാജഗോപാലിനെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു.
അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കര നഗരസഭയിലെയും വോട്ടെണ്ണിയപ്പോള്‍ ലോറന്‍സ് 1105 വോട്ടിന്റെ ലീഡിന് മുന്നിലായിരുന്നു. തൊട്ടുപിറകെ 13580 വോട്ടുമായി ശെല്‍വരാജും 13079 വോട്ടുമായി രാജഗോപാലുമായിരുന്നു.
വോട്ടെണ്ണല്‍ രണ്ടാംറൗണ്ട് പൂര്‍ത്തിയായപ്പോള്‍ എഫ്. ലോറന്‍സ് 1248 വോട്ടിന്റെ ലീഡില്‍ മുന്നിട്ടു നിന്നിരുന്നു. തൊട്ടുപിന്നില്‍ ഒ. രാജഗോപാലുമായിരുന്നു. മൂന്ന് റൗണ്ട് പൂര്‍ത്തിയാകുമ്പോഴും .സെല്‍വരാജ് മൂന്നാംസ്ഥാനത്തു തന്നെ തുടരുകയായിരുന്നു.
ആദ്യ ഏഴ് റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശല്‍വരാജ് അഞ്ച് വോട്ടുകളുടെ നേരിയ ലീഡില്‍ മുന്നിലായിരുന്നു. തുടര്‍ന്ന് ആര്. ശെല്‍വരാജ് വ്യക്തമായ വോട്ടുകള്‍ക്ക് ലീഡുചെയ്യുകയായിരുന്നു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ജയിച്ച ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവക്കുകയും കൂറുമാറി കോണ്‍ഗ്രസിലെത്തുകയും ചെയ്തതോടെയാണ് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രത്യേക സാഹചര്യത്തില്‍ നടന്ന തെരഞ്ഞെടുപ്പായതിനാല്‍ പോരാട്ടവീര്യം പതിവിലും കൂടുതലായിരുന്നു. വിജയം എല്ലാ കക്ഷികള്‍ക്കും അഭിമാനപ്രശ്നമായി. സംഘടനാ പ്രശ്നങ്ങളും ഒഞ്ചിയത്തുണ്ടായ ചന്ദ്രശേഖരന് വധവുമെല്ലാം സിപിഎമ്മിനും ഇടതുമുന്നണിക്കും തലവേദനയായി. അഞ്ചാംമന്ത്രി സ്ഥാനവും ന്യൂനപക്ഷ പ്രീണനവും സജീവമായി ചര്‍ച്ചചെയ്ത സമയത്ത് തെരഞ്ഞെടുപ്പ് വന്നത് തുടക്കത്തില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയായിരുന്നു. കാലുമാറി വന്നയാളെ കൈപ്പത്തി ചിഹ്നത്തില്‍ നിര്‍ത്തി മത്സരിപ്പിച്ചുവെന്ന പേരുദോഷം കൂടിയായപ്പോള്‍ യുഡിഎഫ് നില പരുങ്ങലിലായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ.രാജഗോപാല്‍ എത്തിയത് ഇരുമുന്നണികളുടെയും പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യമില്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: