തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്കു കാരണം ടി.പി. ചന്ദ്രശേഖരന് വധവും എം.എം. മണിയുടെ പ്രസംഗവുമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഒഞ്ചിയത്തെ കൊലപാതകം പ്രചാരണ ആയുധമാക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചുവെന്നും വി.എസ് പറഞ്ഞു.
എം.എം. മണിയുടെ അപലപനീയമായ പ്രസംഗം വോട്ടര്‍മാരെ സ്വാധീനിച്ചു. കാലുമാറ്റക്കാരന് ജയിച്ചതു ജനാധിപത്യ മൂല്യങ്ങള്‍ക്കു നിരക്കുന്നതല്ല. പിഴവുകള്‍ പരിശോധിച്ചു ശക്തമായി മുന്നോട്ടു പോകുമെന്നും വിഎസ് അറിയിച്ചു.
തെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിനുള്ള അംഗീകാരമല്ല. അധികാര ദുര്‍വിനിയോഗവും വര്‍ഗീയ പ്രീണനവും നടത്തിയാണ് യു.ഡി.എഫ് വിജയം നേടിയതെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: