തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിന് എതിരായ ജനവിധിയാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഒഞ്ചിയം സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സ്വീകരിച്ച നിലപാടുകളും നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. യു.ഡി.എഫിനെതിരെ നടത്തിയ കള്ളപ്രചരണങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ തകര്‍ന്നുവീണു. പാര്‍ട്ടിയും സര്‍ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഭരണത്തില്‍ തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് നെയ്യാറ്റിന്‍കരയിലെ വിജയമെന്നും ചെന്നിത്തല പറഞ്ഞു. പിറവം ഉപതെരഞ്ഞെടുപ്പിലെ ഒത്തൊരുമ നെയ്യാറ്റിന്‍കരയിലും കണ്ടുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: