മട്ടാഞ്ചേരി: ഗുജറാത്ത് അഹമ്മദാബാദ് ബോംബ്സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം മട്ടാഞ്ചേരി സ്വദേശി ഷഹീറിനെ ചോദ്യം ചെയ്തതായി സൂചനകള്‍. 2008-ല്‍ നടന്ന ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ബൈക്കുകളിലൊന്ന് മട്ടാഞ്ചേരിക്കാരനായ ഷഹീറിന്റെതാണെന്നുള്ളതാണ്. സംസ്ഥാന പോലീസിനെയോ, സ്പെഷ്യല്‍ ബ്രാഞ്ചിനെയോ അറിയിക്കാതെയാണ് എന്‍ഐഎ സംഘം അന്വേഷണ നടപടികള്‍ നടത്തിയതെന്ന് പറയുന്നു. ഷഹീറിനെ ചോദ്യം ചെയ്ത എന്‍ഐഎ സംഘത്തോട് വാഹനം മോഷണം പോയതാണെന്ന് പറഞ്ഞാതായും, പിന്നീട് ഇത് വാഹനവില്പന ഏജന്‍സിക്ക് വിറ്റതായും ഷഹീര്‍ പറഞ്ഞതായാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ബൈക്ക് തോപ്പുംപടി സ്വദേശി റഫീക്കിന്റേ താണെന്നും പറയുന്നു. ബൈക്ക് വില്പനനടത്തിയത് വാഹനവില്പന ഏജന്സിക്കാണെന്നുള്ള ഷഹീറിന്റെ മൊഴിയെത്തുടര്‍ന്ന് അന്വേഷണം ഏജന്‍സി കേന്ദ്രീകരിച്ചു നടത്തുന്നതായും എന്‍ഐഎ സംഘം കൊച്ചിയിലെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും സൂചനയുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി മട്ടാഞ്ചേരിയിലെ ആര്‍ടിഒ റീജണല്‍ ഓഫീസ്, സിറ്റി റേഷനിങ്ങ് ഓഫീസ്, നഗരസഭാ സോണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ രേഖാപരിശോധന നടത്തിയും പകര്‍പ്പും കൈക്കലാക്കിയ എന്‍ഐഎ സംഘത്തിന്റെ നടപടികള്‍ അതീവരഹസ്യമായിരുന്നു. എന്‍ഐഎ സംഘത്തിന്റെ സന്ദര്‍ശനം സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് വിഭാഗമോ പോലീസ് വിഭാഗമോ, അറിഞ്ഞില്ലെന്നും പറയുന്നു. ഷഹീറിനെ കസ്റ്റഡിയിലെടുത്ത് നടന്ന ചോദ്യംചെയ്യലില്‍ ഷഹീര്‍ ദുബായിലായിരുന്നുവെന്നും, മാസങ്ങള്‍ക്ക് മുമ്പാണ് എത്തിയതെന്നും മൊഴിനല്‍കിയതായും പറയുന്നു. എന്‍ഐഎ സംഘം ഷഹീറിന്റെയും റഫീക്കിന്റെയും വീടുകളുടെ അസസ്സ്മെന്റ് പകര്‍പ്പും നേടിയിട്ടുണ്ട്.
അഹമ്മദാബാദ് ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് മട്ടാഞ്ചാരിയുമായുള്ള ബന്ധം തദ്ദേശവാസികളില്‍ ഏറെ ആശങ്കകളാണുളവാക്കിയത്. ഭീകരസംഘടനകളുമായുള്ള ബന്ധത്തില്‍ മട്ടാഞ്ചേരിയും ശൃംഖലയായ തോടെ പോലീസും അതീവ ശ്രദ്ധ ചെലുത്തി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: