കാഞ്ഞങ്ങാട് : കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഏക പാമ്പിന് വിഷക്കേസില് പ്രതിയായ ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി ടി കെ രജീഷ്, കൃത്യമായി ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി വാറണ്റ്റ് പുറപ്പെടുവിച്ചു. ജാമ്യക്കാര്‍ക്ക് നോട്ടീസയക്കാനുംഉത്തരവിട്ടു. ടി പി ചന്ദ്രശേഖരന് വധത്തോടെ രജീഷ് കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി രജീഷ് ഉള്‍പ്പെട്ട പാമ്പിന് വിഷക്കേസ് വിചാരണക്കെടുത്തിരുന്നു. എന്നാല്‍ രജീഷ് ഉള്‍പ്പെടെ പ്രതികള്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് കേസ്, കോടതി ഈ മാസം ൨൮ലേക്ക് വിചാരണ നടപടി പൂര്‍ത്തിയാക്കുന്നതിന് മാറിയിരിക്കുകയാണ്. രജീഷിനെതിരെ വാറണ്റ്റ് പുറപ്പെടുവിച്ച കോടതി, രജീഷിണ്റ്റെ രണ്ട് ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവായിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്രദേഴ്സ് ലോഡ്ജിലെ ൧൧൩-ാംനമ്പര്‍ മുറിയില്‍ നിന്നും ലക്ഷങ്ങള്‍ വില പറഞ്ഞുറപ്പിച്ച് കച്ചവടം ഉറപ്പിക്കുന്നതിനിടെ മൂന്ന് കുപ്പികളിലായി സൂക്ഷിച്ച ൨൦൦ മില്ലിഗ്രാം പാമ്പിന് വിഷമായിരുന്നു അന്ന് പിടികൂടിയത്. കണ്ണൂറ് പാട്യം പത്തായകുന്ന് മുതിയങ്കാല് ടി കെ രജീഷ്(൪൪) എന്നാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ രജീഷിണ്റ്റെ മേല്‍വിലാസം. കണ്ണൂറ് പാട്യം പൂക്കോട് കണ്ണണ്റ്റെ മകന് പി രവി(൪൦), കണ്ണൂറ് ചാല തിരുമംഗലത്ത് അഹമ്മദ് കുട്ടിയുടെ മകന് അഷ്റഫ്(൪൩), കണ്ണൂറ് വയലശ്ശേരി രാമണ്റ്റെ മകന് വി ഭാസ്ക്കരന്‍(൪൩), നെടുംപൊയില്‍ അക്കളിയത്ത് അച്യുതണ്റ്റെ മകന് എ രാജന്(൪൦), കല്ല്യാശ്ശേരി നാരായണന് നായരുടെ മകന് കെ രാജന്(൫൨), തലശ്ശേരി പാട്യം അച്യുതണ്റ്റെ മകന് കെ പി ബാലന്(൪൯), തലശ്ശേരിയിലെ ഇ വി കുമാരണ്റ്റെ മകന് മഹേഷ് കുമാര്‍ (൩൩) എന്നിവരാണ് രജീഷിന് പുറമെ കാഞ്ഞങ്ങാട്ടെ പാമ്പിന് വിഷക്കേസ് പ്രതികള്‍. വന്യജീവി സംരക്ഷണ നിയമം ൯,൩൯,൪൦,൪൪,൫൦൫൧(൧), (൨), ൫൨ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. രജീഷിനെ കഴിഞ്ഞ മാസം കോടതി വിസ്തരിച്ചിരുന്നു. രജീഷ് കേസിലെ ഹാജരാകാത്തതിനെ തുടര്‍ന്ന് രണ്ട് ജാമ്യക്കാര്‍ക്ക് സമന്‍സയക്കാനാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: