പാരീസ്: ഒടുവില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും റഷ്യയുടെ മരിയ ഷറപ്പോവക്ക്. ഇന്നലെ ഫൈനലില്‍ ഇറ്റാലിയന്‍ താരം സാറാ ഇറാനിയെ നേരിട്ടുള്ള സെറ്റുകളില്‍ (6-3, 6-2) കീഴടക്കിയാണ് ലോക ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ച് ഫ്രഞ്ച് ഓപ്പണിലെ കന്നി കിരീടത്തില്‍ മുത്തമിട്ടത്. ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടത്തോടെ നാലു ഗ്രാന്‍സ്ലാമുകളും സ്വന്തമാക്കിയ ഷറപ്പോവ കരിയര്‍ സ്ലാം നേടുന്ന പത്താമത്തെ വനിതാ താരവുമായി. 2004ല്‍ വിംബിള്‍ഡണിലും 2006ല്‍ യുഎസ് ഓപ്പണിലും 2008ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലുമാണ് ഇതിനു മുമ്പ് ഷറപ്പോവയുടെ ഗ്രാന്സ്ലാം കിരീട നേട്ടങ്ങള്‍.
ഫൈനലില്‍ എത്തിയതോടെ ബലാറസുകാരി വിക്ടോറിയ അസരങ്കയെ മറികടന്ന് ലോക ഒന്നാം നമ്പറായി ഷറപ്പോവ മാറിയിരുന്നു. 2008 ലും 2009 ലും പരുക്കു മൂലം കുറേനാള്‍ കളിക്കളം വിട്ടുനിന്നതോടെ നൂറില്‍ താഴെ റാങ്കിലേക്ക് പതിച്ചശേഷമായിരുന്നു ഫ്രഞ്ച് ഓപ്പണില്‍ ഷറപ്പോവയുടെ അവിശ്വസനീയ തിരിച്ചുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: