കാബൂള്‍: അഫ്ഗാനിലെ കിഴക്കന്‍ മേഖലയില്‍ നാറ്റോ സൈനിക ക്യാമ്പിന് നേരെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നാലു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്കു പരുക്കേറ്റു. നിജ് റബ് ജില്ലയില്‍ കപിസ മേഖലയിലാണു സൈനികരെ ലക്ഷ്യമിട്ടു ചാവേര്‍ സ്ഫോടനം നടത്തിയത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. അഫ്ഗാനില്‍ 3,500 ഫ്രഞ്ച് സൈനികരാണു തമ്പടിച്ചിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കപിസ പ്രവിശ്യയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: