തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധം അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി വിന്‍സെന്‍ എം പോള്‍ അവധിയെടുക്കുന്നു. സ്വകാര്യ ആവശ്യത്തിലേക്കായി 27 ദിവസത്തെ അവധിക്കാണ് വിന്‍സെന്‍ പോള്‍ അപേക്ഷിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പേ തന്നെ അദ്ദേഹം അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അവധിക്ക് അന്വേഷണവുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
കേരളത്തില്‍ രാഷ്ട്രീയ കോളിളമുണ്ടാക്കിയ കേസിന്റെ അന്വേഷണച്ചുമതല ലഭിക്കുന്നതിനും ടി.പിയുടെ കൊലപാതകത്തിനും മുന്‍പാണ് എഡിജിപി വിന്‍സന്‍ എം. പോള്‍ അവധിക്ക് അപേക്ഷ നല്‍കിയത്. കുടുംബപരമായ അത്യാവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസ് നിര്‍ണായകമായ ഒരു വഴിത്തിരിവിലെത്തി നില്‍ക്കെയാണ് അവധിയുടെ കാര്യം വിന്‍സെന്‍ എം. പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വീണ്ടും പെടുത്തിയത്.
സംഘത്തലവന് അവധിയെടുത്തുപോയാല് അതിന് തെറ്റായ വ്യാഖ്യാനം ഉണ്ടാകുമെന്നും രാഷ്ട്രീയമായ ആരോപണം നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ കരുതുന്നു. അതുകൊണ്ട് തന്നെ അവധിയുടെ ദിവസം കുറയ്ക്കാനാണ് സാദ്ധ്യത. കൊലപാതക സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന കൊടി സുനി അടക്കമുള്ളവര്‍ ഇനിയും പിടിയിലായിട്ടില്ല. മാത്രമല്ല ഉന്നതതല ബന്ധങ്ങള്‍ ഇനിയും പുറത്ത് വരാനുമിരിക്കുന്നു.
പ്രമാദമായ പല കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് വിന്‍സന്‍.എം.പോള്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ ടി.പി വധക്കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സംഘത്തലവന് അവധിയെടുത്തുപോയാല് അതിന് തെറ്റായ വ്യാഖ്യാനം ഉണ്ടാകുമെന്നും രാഷ്ട്രീയമായ ആരോപണം നേരിടേണ്ടിവരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. പ്രത്യേകിച്ച കേസന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ അവധിയെ ദുര്‍വ്യാഖ്യാനിക്കാനുള്ള സാധ്യത കൂടുതലാണ്. സിപിഎം പോലും വിന്‍സെന്‍ എം.പോള്‍ നല്ല ഉദ്യോഗസ്ഥനാണെന്ന് പരസ്യമായിതന്നെ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. വിന്‍സന്‍പോളിന്റെ അഭാവത്തിലുള്ള അന്വേഷണ ഫലം എന്തായാലും തങ്ങള്‍ക്ക് അനുകൂലമായി പ്രചരണം നടത്താന്‍ സിപിഎമ്മിന് അവസരം ഒരുക്കും.
അതേസമയം വിന്‍സെന്‍ എം.പോളിന്റെ അവധി അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. വിന്‍സെന്‍ എം. പോള്‍ നേരത്തെ തന്നെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നതാണ്. അദ്ദേഹത്തിന്റെ അഭാവം അന്വേഷണത്തെ ബാധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിന്‍സന്‍പോളിന്റെ അവധിയും അന്വേഷണവുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറയുന്നു. അവധി അനുവദിക്കുമെങ്കിലും 27 ദിവസം എന്നത് കുറയ്ക്കാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: