ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗിനോട് ഈ മാസം 20ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവിട്ടു. വി.കെ.സിംഗിനെതിരെ മുന്‍ ലഫ്.കേണല്‍ തേജീന്ദര്‍ സിംഗ് നല്കിയ കേസിലാണ് കോടതിയുടെ തീരുമാനം.
2010ല്‍ സേനയ്ക്കു വേണ്ടി നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങുന്നതിന് വേണ്ടി വിരമിച്ച ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗ് തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് വി.കെ.സിംഗ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് തേജീന്ദര്‍ സിംഗ് അപകീര്‍ത്തി കേസ് നല്‍കിയത്.
വി.കെ.സിംഗിനെ കൂടാതെ വൈസ് ചീഫ് ഒഫ് ആര്‍മി സ്റ്റാഫ് എസ്.കെ.സിംഗ്, ലഫ്.ജനറല്‍ ബി.എസ്.താക്കൂര്‍, മേജര്‍ ജനറല്‍ എസ്.എല്‍.നര്ഷിമന്, ലഫ്.കേണല്‍ ഹിറ്റന്‍ സാഹ്നി എന്നിവരുടെ പേരും തേജീന്ദര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇവരും 20ന് കോടതിയില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: