പുനെ: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണക്കേസുകളിലെ പ്രതി ജയിലില്‍ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍. മുജാഹിദ്ദീന്‍ ബന്ധമുള്ള ഖതീല്‍ സിദ്ദിക്കിയെയാണു പുനെ യെര്‍വാഡ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദല്‍ഹി, ബംഗളൂരു ആക്രമണക്കേസിലെ പ്രതിയാണിയാള്‍.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടന ശ്രമം, 2010ലെ ഡല്‍ഹി ജുമാ മസ്ജിദ് സ്ഫോടന കേസുകളുമായി ബന്ധപ്പെട്ടാ നവംബറില്‍ ദല്‍ഹിയില്‍ ഇയാള്‍ അറസ്റ്റിലായത്. ആക്രമണങ്ങള്‍ക്കു സഹായം ചെയ്തു കൊടുത്തത് ഇയാളാണെന്നു സംശയിക്കപ്പെടുന്നു.
2010 ഫെബ്രുവരിയിലുണ്ടായ ജര്‍മന്‍ ബേക്കറി സ്ഫോടനവുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്നു കരുതുന്നു. അന്നു പുനെയിലെ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയത് ഇയാളാണെന്നു പോലീസ്. ഈ കേസുമായി ബന്ധപ്പെട്ടു മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയ്ക്കു ദല്‍ഹി പോലീസ് സിദ്ദിക്കിയെ കൈമാറി. ഇതേത്തുടര്‍ന്നാണ് ഇയാളെ യെര്‍വാഡ ജയിലിലേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: