ബീജിംഗ്: അഫ്ഗാനിസ്ഥാനിലെ ഷാങ്ന്ഘായി കോപ്പറേഷന് ഓര്ഗനൈസേഷന് ഇന്ത്യന്‍ പിന്തുണ. ഷാങ്ന്ഘായി കോര്പ്പറേഷന് സെക്യൂരിറ്റി ഓര്ഗനൈസേഷന് അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ആക്രമങ്ങള്‍ക്കെതിരെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് തുടരുന്നത് എന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.എം.കൃഷ്ണ. ഈ ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബീജിംഗിലെ എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ കാര്യത്തില്‍ അഫ്ഗാനിസ്ഥാന് ഇപ്പോള്‍ വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം മാറുന്നതിനായി എസ്സിഒ പരമാവധി ശ്രമിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഹൂജിന്റാവോ എസ്സിഒയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. 2014 ഓടെ നാറ്റോ സഖ്യത്തെ പിന്‍വലിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഈ ഗ്രൂപ്പ് നടത്തുമെന്നും അഫ്ഗാനില്‍ സമാധാനം സ്ഥാപിക്കാന്‍ ഈ ഗ്രൂപ്പ് വലിയ പങ്കാണ് വഹിക്കുന്നതെന്നും ഹൂജിന്റാവോ പറഞ്ഞു.
ഇന്ത്യയെക്കൂടാതെ ഇറാന്, പാക്കിസ്ഥാന് മംഗോളിയ തുടങ്ങിയ രാജ്യങ്ങളും എസ്സിഒ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങളായ റഷ്യ, ചൈന, മധ്യേഷ്യന്‍ രാജ്യങ്ങളായ കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, താജിക്കിസ്ഥാന്‍, ഖിര്ഗിസ്ഥാന് എന്നീ രാജ്യങ്ങളും സംഘടനയിലുണ്ട്.
സുരക്ഷാ വെല്ലുവിളികള്‍ അഫ്ഗാനില്‍ വളരെ വലുതാണ്. അഫ്ഗാനിലെ ഇപ്പോഴുള്ള അവസ്ഥ മാറ്റുന്നതില്‍ സംഘടന പ്രവര്‍ത്തിക്കണമെന്നും കൃഷ്ണ അഭിപ്രായപ്പെട്ടു.
രണ്ട് ബില്ല്യണ്‍ ഡോളറിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അഫ്ഗാനില്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിലെ ജനങ്ങളുടെ അഭിവൃദ്ധിക്ക് തങ്ങളുടെ കടമയാണ് ഇതെന്നും ഈ മാര്‍ഗത്തിലൂടെ തങ്ങള്‍ അഫ്ഗാനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: