തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നുള്ള പല തീവണ്ടികളും വൈകിയാണ് പുറപ്പെട്ടത്.
എറണാകുളത്തെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ദീപുരാജിനെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തി എന്ന കാരണത്താല്‍ ഡിവിഷനല്‍ ഓഫിസിലേക്കു വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കുറ്റക്കാരനാണെന്നും അപമര്യാദയായി പെരുമാറിയെന്നും കാട്ടി റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്യണമെന്നു ഡിവിഷനില്‍ ഓഫിസര്‍ നിര്‍ദേശിച്ചു. ഇതിനെതിരെയാണ് ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധിച്ചത്.
ഉച്ചയ്ക്കു രണ്ടു മണിക്കു ശേഷം ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സമരം പിന്‍വലിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: